‘ദൈവനാമത്തിൽ’; പ​താ​ക​ക​ളും മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യം നി​റ​ഞ്ഞു​

തി​രു​വ​ന​ന്ത​പു​രം: പ​തി​റ്റാ​ണ്ടി​ന്റെ കാ​ത്തി​രി​പ്പി​നും തീ​ക്ഷ്ണ​മാ​യ രാ​ഷ്ട്രീ​യ പോ​രാ​ട്ട​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ, പ​റി​ച്ചെ​റി​ഞ്ഞ​വ​ർ​ക്ക്​ മു​ന്നി​ൽ ആ​ർ​ജ്ജ​വ​മേ​റി​യ പ​ട​ർ​ച്ച​യു​ടെ ജ​ന​കീ​യ​സാ​ക്ഷ്യ​വും രാ​ഷ്ട്രീ​യ അ​തി​ജീ​വ​ന​ത്തി​ന്റെ ച​രി​ത്ര​ത്തു​ട​ക്ക​വു​മാ​യി​രു​ന്നു സെ​ൻ​ട്ര​ൽ സ്​​റ്റേ​ഡി​യ​ത്തി​ലെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്. തു​ട​ർ​ച്ച​യാ​യ ര​ണ്ടു​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ങ്ങ​ൾ​ക്കും ‘തീ​ർ​ന്നു​പോ​യെ’​ന്ന സ​ക​ല​രു​ടെ​യും വി​ധി​യെ​ഴു​ത്തു​ക​ൾ​ക്കും പി​ന്നാ​ല, 10 വ​ർ​ഷ​ത്തെ പ്ര​തി​പ​ക്ഷ വാ​സ​ത്തി​ന്​ അ​ന്ത്യം​കു​റി​ച്ച ആ​ധി​കാ​രി​ക മ​ട​ങ്ങി​വ​ര​വ് ഗം​ഭീ​ര​മാ​യി. മു​ഖ്യ​മ​ന്ത്രി നി​ർ​ണ​യ ച​ർ​ച്ച​യു​ടെ അ​നി​ശ്ചി​ത​ത്വം സൃ​ഷ്ടി​ച്ച ക​ല്ലു​ക​ടി​ക​ളെ മ​റി​ക​ട​ക്കും വി​ധ​മാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞാ​വേ​ള​യി​ലെ ജ​ന​കീ​യാ​വേ​ശം.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജ്ജു​ൻ ഖാ​ർ​​​ഗെ, പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എം.​പി തു​ട​ങ്ങി​യ ദേ​ശീ​യ നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​വും കോ​ൺ​ഗ്ര​സ്​ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷ നി​ര​യും സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​വു​മാ​യി പ്രൗ​ഢ​ഗം​ഭീ​ര​മാ​യി​രു​ന്നു സ​ദ​സ്സ്. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ന്റെ ഗ​തി​മാ​റ്റി​യ ച​രി​ത്ര​മു​ഹൂ​ർ​ത്ത​ത്തി​ന് സാ​ക്ഷി​ക​ളാ​കാ​ൻ ഒ​ഴു​കി​യെ​ത്തി​യ ജ​ന​സാ​ഗ​രം​കൊ​ണ്ട് സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​വും പ​രി​സ​ര​വും അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ സ്തം​ഭി​ച്ചു.

പാ​ർ​ട്ടി പ​താ​ക​ക​ളും മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യം രാ​വി​ലെ ഏ​ഴു​ മു​ത​ൽ​ത​ന്നെ നി​റ​ഞ്ഞു​​തു​ട​ങ്ങി. വി.​ഡി. സ​തീ​ശ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ദ്ദേ​ഹ​ത്തി​ന്റെ ഒ​റ്റ​യാ​ൾ ചി​ത്ര​ങ്ങ​ൾ ​​ഒ​ഴി​വാ​ക്കി​യാ​ണ് വേ​ദി സ​ജ്ജീ​ക​രി​ച്ച​ത്. നേ​താ​ക്ക​ൾ എ​ത്തും മു​മ്പു​ത​ന്നെ വേ​ദി​യി​ലെ വി​ഡി​യോ വാ​ളി​ൽ നി​റ​ഞ്ഞ​ത്​ വി.​ഡി. സ​ർ​ക്കാ​റി​​നെ കു​റി​ച്ച​ ദൃ​ശ്യ​ങ്ങ​ൾ. ഇ​തി​ൽ സ​തീ​ശ​ന്‍റ ദൃ​ശ്യം സ്ക്രീ​നി​ൽ തെ​ളി​യു​മ്പോ​​ഴെ​ല്ലാം ജ​നം ആ​ർ​ത്തി​രി​മ്പി.

ആ​ര​വ​ങ്ങ​ളി​ൽ അ​ലി​ഞ്ഞ് നേ​താ​ക്ക​ൾ

രാ​വി​ലെ ഒ​മ്പ​തോ​ടെ സ​ദ​സ്സ്​ നി​റ​ഞ്ഞു​ക​വി​ഞ്ഞു. കാ​ലൂ​ന്നാ​ൻ ഇ​ട​മി​ല്ലാ​ത്ത​വി​ധം ജ​ന​സാ​ഗ​രം. പ​ല വ​ല​യ​ങ്ങ​ളാ​യി സു​ര​ക്ഷ​വേ​ലി​ക​ൾ ക്ര​മീ​ക​രി​ച്ചെ​ങ്കി​ലും ജ​നാ​വ​ലി​യു​ടെ ബാ​ഹു​ല്യ​ത്തി​ൽ ഇ​തെ​ല്ലാം അ​പ്ര​സ്ക​ത​മാ​യി. പ്ര​ധാ​ന ഹാ​ളി​ന്​ പു​റ​മെ സ​മാ​ന്ത​ര​മാ​യി ര​ണ്ടു​ പ​ന്ത​ലു​ക​ൾ സ​ജ്ജ​മാ​ക്കു​ക​യും എ​ൽ.​ഇ.​ഡി മോ​ണി​റ്റ​റു​ക​ളി​ൽ ത​ൽ​​സ​മ​യം ച​ട​ങ്ങ്​ വീ​ക്ഷി​ക്കാ​ൻ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

രാ​വി​ലെ ഒ​മ്പ​തോ​ടെ​ത​ന്നെ പ്ര​ധാ​ന പ​ന്ത​ലും ഈ ​ര​ണ്ടു​ പ​ന്ത​ലു​ക​ളും ക​ട​ന്ന്​ ആ​ളു​ക​ൾ സ്​​റ്റേ​ഡി​യ​മാ​കെ നി​റ​ഞ്ഞു​പ​ര​ന്നു. പി​ന്നീ​ട്​ അ​തി​ഥി​ക​ൾ​ക്കു​ള്ള കാ​ത്തി​രി​പ്പാ​യി. അ​തി​ഥി​ക​ളെ​ല്ലാം വേ​ദി​യി​ൽ ക​യ​റും​വി​ധ​മു​ള്ള ത​മി​ഴ്​​നാ​ട്​ മോ​ഡ​ൽ കേ​ര​ള​ത്തി​ൽ വേ​ണ്ടെ​ന്നും മ​റ്റു​ള്ള​വ​ർ വേ​ദി​യി​ൽ​ വേ​ണ്ടെ​ന്നും​ ഗ​വ​ർ​ണ​ർ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും അ​തൊ​ന്നും ന​ട​പ്പാ​യി​ല്ല.

യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശാ​ണ്​ ആ​ദ്യ​മെ​ത്തി​യ​ത്. പി​ന്നാ​ലെ മോ​ൻ​സ്​ ജോ​സ​ഫ്. ഒ​പ്പം ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യും പി.​സി. വി​ഷ്ണു​നാ​ഥും. ബി​ന്ദു കൃ​ഷ്ണ ക​ട​ന്നു​വ​ന്ന​തോ​ടെ ചെ​ന്നി​ത്ത​ല​യു​ടെ കാ​ൽ​തൊ​ട്ടു വ​ന്ദി​ച്ചു. മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും വേ​ദി​യി​ലേ​ക്ക്​ എ​ത്തി​യ​തോ​ടെ വ​ലി​യ ആ​ര​വ​ങ്ങ​ൾ. ടി. ​സി​ദ്ദീ​ഖ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യി കു​ശ​ല​ത്തി​ന്​ ശേ​ഷ​മാ​ണ്​ വേ​ദി​യി​​ലേ​ക്കെ​ത്തി​യ​ത്. കെ. ​മു​ര​ളീ​ധ​ര​ൻ എ​ത്തി​യ​തോ​ടെ ആ​ര​വ​ങ്ങ​ൾ ഉ​ച്ച​സ്ഥാ​യി​യി​ലേ​ക്ക്. 

‘മു​ഖ്യ​മ​ന്ത്രി’ സ​തീ​ശ​നും ‘പ്ര​തി​പ​ക്ഷ’ നേ​താ​വ്​ പി​ണ​റാ​യി​യും

രാ​വി​​ലെ 9.45ഓ​ടെ​യാ​ണ്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ വ​ര​വ്​. ഇ​തോ​​ടെ സ​ദ​സ്സൊ​ന്നാ​കെ ആ​വേ​ശ​ത്തോ​ടെ ഇ​ര​മ്പി​യാ​ർ​ത്തു. വേ​ദി​യു​ടെ ഒ​ത്ത ന​ടു​വി​ലേ​ക്കെ​ത്തി അ​ദ്ദേ​ഹം സ​ദ​സ്സി​നു​നേ​രെ കൈ​വീ​ശി​യ​തോ​ടെ ആ​ര​വം പ​ര​കോ​ടി​യി​ൽ. പി​ന്നാ​​ലെ ഇ​ട​തു​നേ​താ​ക്ക​ളു​ടെ​ മാ​തൃ​ക​യി​ൽ മു​ഷ്ടി​ചു​രു​ക്കി മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭി​വാ​ദ്യം. ഒ​രു മി​നി​ട്ടോ​ളം സ​ദ​സ്സി​​നാ​യി നീ​ക്കി​വെ​ച്ച ശേ​ഷ​മാ​ണ്​ മ​റ്റു​ അ​തി​ഥി​ക​ളു​ടെ അ​ടു​ത്തേ​ക്ക് സ​തീ​ശ​ൻ പോ​യ​ത്. ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യെ ആ​ലിം​ഗ​നം ചെ​യ്ത​തി​ന്​ പി​ന്നാ​ലെ ഇ​രു​വ​രും ഒ​ന്നി​ച്ച്​ സ​ദ​സ്സി​നെ അ​ഭി​വാ​ദ്യം ചെ​യ്തു.

പ്ര​തി​പ​ക്ഷ നേ​താ​വ്​ പി​ണ​റാ​യി വി​ജ​യ​ൻ, സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്​ വി​ശ്വം, ബി.​​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​ർ എ​ന്നി​വ​ർ​ക്കും സ​തീ​ശ​ന്റെ ഹ​സ്ത​ദാ​നം. ഇ​തി​നി​ടെ മ​ല്ലി​കാ​ർ​ജ്ജു​ൻ ഖാ​ർ​ഗെ, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​ർ വേ​ദി​യി​ൽ എ​ത്തി​യ​തോ​ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ധ​മു​ള്ള ആ​വേ​ശ​മാ​ണ്​ സ​ദ​സ്സി​ലു​യ​ർ​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​ന​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ കൈ​കൊ​ടു​ത്ത ശേ​ഷ​മാ​ണ്​ കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​താ​ക്ക​ൾ ഇ​രി​പ്പി​ട​ത്തി​ലേ​ക്ക്​ നീ​ങ്ങി​യ​ത്. ഇ​തി​നി​ടെ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റു​മെ​ത്തി.


രാ​ഹു​ൽ, പ്രി​യ​ങ്ക, ഡി.​കെ, രേ​വ​ന്ദ്...​ആ​ര​വ​ങ്ങ​ളു​ടെ ആ​കാ​ശ​ക്കൊ​ടു​മു​ടി

രാ​വി​ലെ 10നാ​ണ്​ സ​ത്യ​പ്ര​തി​ജ്ഞ നി​ശ്ച​യി​ച്ച​തെ​ങ്കി​ലും 10.10 നാ​ണ്​ ഗ​വ​ർ​ണ​ർ രാ​​​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ എ​ത്തി​യ​ത്. പി​ന്നെ ച​ട​ങ്ങു​ക​ളി​ലേ​ക്ക്. വി.​ഡി. സ​തീ​ശ​നെ സ​ത്യ​പ്ര​തി​ജ്ഞ​ക്ക് ക്ഷ​ണി​ച്ച​​​പ്പോ​ൾ നേ​ര​ത്തെ തെ​രു​വി​ലു​യ​ർ​ന്ന ജ​ന​കീ​യ മു​ദ്രാ​വാ​ക്യ​മാ​യ ‘‘ക​ണ്ണേ, ക​ര​ളേ വി.​ഡി.​എ​സ്സേ..’’ സ​ദ​സ്സി​ലൊ​ന്നാ​കെ അ​ല​യ​ടി​ച്ചു.‘‘​വ​ട​ശേ​രി ദാ​മോ​ദ​ര മേ​നോ​ൻ സ​തീ​ശ​ൻ എ​ന്ന ഞാ​ൻ’’ എ​ന്നു​ പ​റ​ഞ്ഞ്​ അ​ദ്ദേ​ഹം സ​ത്യ​പ്ര​തി​ജ്ഞ തു​ട​ങ്ങി​യ​തോ​ടെ നി​ല​ക്കാ​ത്ത ആ​ർ​പ്പു​വി​ളി​ക​ൾ.

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കും വ​ൻ ക​ര​ഘോ​ഷ​ത്തോ​ടെ​യാ​യി​രു​ന്നു വ​ര​വേ​ൽ​പ്പ്. ഒ​പ്പം ‘‘മ​ല​ബാ​റി​ന്‍റെ സു​ൽ​ത്താ​നേ..’’ എ​ന്ന മു​​ദ്രാ​വാ​ക്യ​ത്തി​ന്‍റെ താ​ള​ത്തി​നൊ​ത്താ​ണ്​ കു​ഞ്ഞാ​ലി​ക്കു​ട്ടി സ​ത്യ​പ്ര​തി​ജ്ഞ പീ​ഠ​ത്തി​ലേ​ക്ക്​ ന​ട​ന്ന​ടു​ത്ത​ത്​. ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പേ​രു​യ​ർ​ന്ന​പ്പോ​ൾ മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ആ​ഹ്ലാ​ദ​സൂ​ച​ക​മാ​യി വ​ർ​ണ​ക്ക​ട​ലാ​സു​ക​ൾ കീ​റി​യെ​റി​ഞ്ഞു. സ​ത്യ​പ്ര​തി​ജ്ഞ​ക്ക്​ ശേ​ഷം ചെ​ന്നി​ത്ത​ല സ​തീ​ശ​നെ കെ​ട്ടി​പ്പി​ടി​ച്ചു. പി​ന്നാ​ലെ രാ​ഹു​ൽ ഗാ​ന്ധി​യെ​യും. കെ. ​മു​ര​ളീ​ധ​ര​ൻ എ​ത്തി​യ​പ്പോ​ഴും സ്​​നേ​ഹ​വാ​യ്പു​ക​ളു​ടെ നേ​ർ​കാ​ഴ്ച​ക​ൾ ക​ര​ഘോ​ഷ​ങ്ങ​ളാ​യി നി​ന്നു​പെ​യ്തു. ഷി​ബു ബേ​ബി ജോ​ൺ, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​​നെ കെ​ട്ടി​പ്പി​ടി​ച്ച ശേ​ഷ​മാ​ണ് സ​ത്യ പ്ര​തി​ജ്ഞ​യ്ക്കാ​യി നീ​ങ്ങി​യ​ത്. സി.​പി. ജോ​ണി​ന്​ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​ടെ അ​ക​മ്പ​ടി. ബി​ന്ദു കൃ​ഷ്ണ സ​ത്യ​പ്ര​തി​ജ്ഞ​ക്കാ​യെ​ത്തി​യ​പ്പോ​ൾ കൊ​ല്ല​ത്തു​നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭി​വാ​ദ്യം. ച​ട​ങ്ങ് തു​ട​ർ​​​ന്നെ​ങ്കി​ലും പി​ന്നീ​ട്​ അ​ൽ​പ​സ​മ​യം വി​ര​സ​മാ​യി​രു​ന്നു. എ​ന്നാ​ൽ, മു​സ്‍ലിം ലീ​ഗി​ലെ കെ.​എം. ഷാ​ജി സീ​ൻ മാ​റ്റി. ഷാ​ജി​യു​ടെ പേ​ര്​ വി​ളി​ച്ച​​പ്പോ​ൾ​ത​ന്നെ സ​ദ​സ്സി​ൽ ആ​ര​വ​ങ്ങ​ളു​ടെ പേ​മാ​രി. തൊ​ട്ടു​പി​ന്നാ​ലെ വ​ന്ന പി.​കെ. ബ​ഷീ​റി​നും സ​മാ​ന​പ്ര​തി​ക​ര​ണം.


വ​ല​യം ഭേ​ദി​ച്ചെ​ത്തി​യ പ​നി​നീ​ർ പൂ​ക്ക​ൾ

സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ഒ​രു മ​ണി​ക്കൂ​ർ പി​ന്നി​ട്ട​തോ​ടെ പി​ണ​റാ​യി വി​ജ​യ​ൻ വി​ജ​യ​ൻ മ​ട​ങ്ങി. ഇ​തി​നി​ടെ കെ. ​സു​ധാ​ക​ര​ൻ വേ​ദി​യി​ലേ​ക്ക്​ വ​ന്നു. ഗ​വ​ർ​ണ​റു​ടെ തൊ​ട്ട​രി​കി​ലാ​ണ് ഇ​രി​പ്പി​ടം കി​ട്ടി​യ​ത്. ഗ​വ​ർ​ണ​ർ​ക്ക് ഹ​സ്ത​ദാ​നം ചെ​യ്ത ശേ​ഷം ഗ​വ​ർ​ണ​റു​ടെ മു​ന്നി​ലൂ​ടെ മ​റു​ഭാ​ഗ​ത്തേ​ക്ക് പോ​യി സ​തീ​ശ​നെ കെ​ട്ടി​പ്പി​ടി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​ക്കും കൈ​കൊ​ടു​ത്തു. പി​ന്നാ​ലെ ഗ​വ​ർ​ണ​ർ​ക്ക് മു​ന്നി​ലൂ​ടെ ഇ​രി​പ്പി​ട​ത്തി​ലേ​ക്ക് തി​രി​കെ പോ​കാ​നു​ള്ള ശ്ര​മം മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി. ഇ​തോ​ടെ പി​ൻ​നി​ര​യി​ലൂ​ടെ​യാ​ണ് സു​ധാ​ക​ര​ൻ ഇ​രി​പ്പി​ട​ത്തി​​ലേ​ക്ക്​ എ​ത്തി​യ​ത്. ച​ട​ങ്ങ്​ ക​ഴി​ഞ്ഞ​യു​ട​ൻ പ്ര​വ​ർ​ത്ത​ക​ൾ വേ​ദി​യി​ലേ​ക്ക്​ ക​ട​ക്കാ​തി​രി​ക്കാ​ൻ വ​ൻ പൊ​ലീ​സ്​ സ​ന്നാ​ഹം വേ​ദി​ക്കും സ​ദ​സ്സി​നു​മി​ട​യി​ൽ നി​ല​യു​റ​പ്പി​ച്ചു. പി​ന്നാ​ലെ, വ​ട​വും കെ​ട്ടി. ​എ​ന്നാ​ൽ, ഈ ​പൊ​ലീ​സ്​ വ​ല​യം ഭേ​ദി​ച്ച്​ രാ​ഹു​ൽ ഗാ​ന്ധി പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്ന്​ പൂ​ക്ക​ൾ വാ​ങ്ങി. ഇ​തി​നി​ടെ ​ഒ.​​ജെ. ജ​നീ​ഷും പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലി​റ​ങ്ങി. അ​വ​ർ​ക്കൊ​പ്പം സെ​ൽ​ഫി​യു​മെ​ടു​ത്തു.

Tags:    
News Summary - 'In the name of God'; Central Stadium filled with flags and slogans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.