കഴിഞ്ഞ ആറ് വർഷം സ്ത്രീപീഢന കേസുകളിൽ ശിക്ഷിക്കപ്പെട്ടത് 3.18 ശതമാനം

കോഴിക്കോട് കഴിഞ്ഞ ആറ് വർഷം സ്തീപീഢന കേസുകളിൽ ശിക്ഷിക്കപ്പെട്ടത് 3.18 ശതമാനം. 2017- 2022 കാലത്ത് 90,009 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതിൽ പ്രതികൾ ശിക്ഷിക്കപ്പെട്ട കേസുകൾ 2865 മാത്രം. അതായത് 3.18 സതമാനം കേസുകളിലാണ് ശിക്ഷിക്കപ്പെട്ടത്.

ഐ.സി ബാലകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിറണായി വിജയൻ രേഖാമൂലം നൽകിയ മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കിയത്. 2022 ലാണ് ഏറ്റവുമധികം സ്ത്രീപീഢന കേസുകൾ രജസ്റ്റർ ചെയ്തത്. 18,952 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2017ൽ 14263, 2018-13643, 2019-14293, 2020-12659, 2021-16199 എന്നിങ്ങനെയാണ് കേസുകൾ.




 


2017- 2022 കാലത്ത് 78,802 കേസുകളിൽ പ്രതികളെ പെലീസ് അറസ്റ്റ് ചെയ്തിരുന്നു. 2022 ലാണ് ഏറ്റവുമധികം പ്രതികളെ അറസ്റ്റ് ചെയ്തത്. 17,676 പ്രതികളാണ് അറസ്റ്റിലായത്. 2017-12309, 2018-12341, 2019-12655, 2020 -11678, 2021-12143 എന്നിങ്ങനെയാണ് മാറ്റ് വർഷങ്ങളിൽ അറസ്റ്റിലായവർ.

2017- 2022 കാലത്ത് പ്രതികൾ ശിക്ഷിക്കപ്പെട്ട 2865 കേസുകളിലാണ്. ഏറെപ്പോരെ ശിക്ഷച്ചത് 2017ലാണ്. 951 പേരെ ശിക്ഷിച്ചു. 2018 -661, 2019- 539, 2020 -366, 2021-198, 2022-150 എന്നിങ്ങനെയാണ് ശിക്ഷിച്ചത്. പ്രതികൾക്ക് സഹായം ചെയ്തതിന്റെ പേരിൽ ഒരു പൊലിസ് ഉദ്യോഗസ്ഥനെ സസ്പെൻറ് ചയ്തു. ഈ വർഷം ജനുവരി 23 വരെ 1193 സ്ത്രീപീഢന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Tags:    
News Summary - In the last six years, the conviction rate for rape cases was 3.18 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.