ഐ.സി.യു പീഡനക്കേസിൽ ഡോ. പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവിറങ്ങി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സർജിക്കൽ ഐ.സി.യുവിൽ യുവതി പീഡിപ്പിക്കപ്പെട്ട കേസിൽ ഡോ. കെ.വി. പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവിറങ്ങി. ഉത്തര മേഖല ഐജി കെ. സേതുരാമൻ, നാർകോട്ടിക് സെൽ എ.സി.പി ടി.പി. ജേക്കബ് എന്നിവർ അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്.

അതിജീവിതയുടെ സമരവും അന്വേഷണ റിപ്പോർട്ട് കൈമാറാത്തതും അന്വേഷണത്തിൽ ഉൾപ്പെടുമെന്നാണ് വിവരം. പ്രതിയെ അറസ്റ്റ് ചെയ്തത് അടക്കം കേസുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇനി തുടരന്വേഷണമാണ് നടക്കേണ്ടിയിരുന്നത്.

ഡോ. ​പ്രീ​തി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ല​ഭ്യ​മാ​ക്കു​ക എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ഓ​ഫി​സി​ന് മു​ന്നി​ൽ സ​മ​രം ന​ട​ത്തു​ന്ന അ​തി​ജീ​വി​ത​യെ കാണാൻ ക​മീ​ഷ​ണ​ർ രാ​ജ്പാ​ൽ മീ​ണ ത​യാ​റാ​വാ​ത്ത​തും ത​നി​ച്ച് വ​ന്നാ​ൽ മാ​ത്ര​മേ കാ​ണു​ക​യു​ള്ളൂ എ​ന്ന ഉ​പാ​ധി​വെ​ക്കു​ക​യും ചെ​യ്ത​തി​നെ ​തു​ട​ർ​ന്നാ​ണ് സ​മ​ര​സ​മി​തി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നു​ക​ളെ സ​മീ​പി​ച്ച​ത്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് തേ​ടി വി​വ​രാ​വ​കാ​ശം ന​ൽ​കി​യി​ട്ടും പൊ​ലീ​സ് ല​ഭ്യ​മാ​ക്കി​യി​രു​ന്നി​ല്ല. വി​വ​രാ​വ​കാ​ശ ക​മീ​ഷ​നെ സ​മീ​പി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

പീ​ഡ​ന​ത്തി​നി​ര​യാ​യ ത​ന്നെ പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​പ്രീ​തി ത​ന്‍റെ മൊ​ഴി പൂ​ർ​ണ​മാ​യും രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന് കാ​ണി​ച്ച് ന​ൽ​കി​യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് അ​തി​ജീ​വി​ത​യു​ടെ സ​മ​രം. ഇ​ക്കാ​ര്യ​ത്തി​ൽ ഡോ. ​പ്രീ​തി​യു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു പൊ​ലീ​സ് റി​പ്പോ​ർ​ട്ട്.

Tags:    
News Summary - In the ICU Sexual Harassment, Order for re-investigation against Dr. Preethi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.