Posted On
date_range Updated On
date_range ഇടക്കാല കോടതി ഉത്തരവുകളുടെ കാലാവധി വീണ്ടും നീട്ടി
കൊച്ചി: വിവിധ കേസുകളിൽ ഹൈകോടതിയും സംസ്ഥാനത്തെ കീഴ്കോടതികളും ട്രൈബ്യൂണലുകളും പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകളുടെയും ജാമ്യം, മുൻകൂർജാമ്യം ഉത്തരവുകളുടെയും കാലാവധി വീണ്ടും നീട്ടി.
ഇനിയൊരു ഉത്തരവുണ്ടാകുംവരെ കാലാവധി നീട്ടിയതായി വ്യക്തമാക്കിയ ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് സി.ടി. രവികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ൈഹകോടതി ഫുൾബെഞ്ച് ഹരജി വീണ്ടും ഈ മാസം 10ന് പരിഗണിക്കാൻ മാറ്റി.
ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യം പരിഗണിച്ചാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.