കേരളത്തിൽ കുട്ടികളെ വളർത്താനും മറ്റുമായി തൊഴിലിടം വിടുന്ന സ്‍ത്രീകളുടെ എണ്ണം വർധിക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ പ്രത്യേക കാരണങ്ങളാൽ തൊഴിലിടം വിടുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നതായി പഠനം. കരിയർ ബ്രേക്ക് വന്ന സ്‍ത്രീകൾക്കിടയിൽ കേരള നോളജ് ഇക്കോണമി മിഷൻ നടത്തിയ പഠനത്തിലാണ് ഈ വിവരം. കേരളത്തിൽ ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളാണ് കൂടുതലും ഉയർന്ന വിദ്യാഭ്യാസം നേടുന്നത്. അതിനാൽ തൊഴിലില്ലായ്മ നിരക്കിൽ സ്‍ത്രീകളാണ് പിന്നിൽ. ഇതിനെ കുറിച്ച് ശാസ്‍ത്രീയമായി പഠനം നടത്തുകയാണ് കേരള നോളജ് മിഷൻ ചെയ്തത്. ഓൺലൈൻ സർവേ വഴിയാണ് കരിയർ ബ്രേക്ക് വന്ന സ്‍ത്രീകളെ കണ്ടെത്തിയത്. 2023 ഏപ്രിൽ 17 മുതൽ മേയ് 17 വരെ നടത്തിയ സർവേയിൽ 1027 സി.ഡി.എസുകളിൽ നിന്നായി 4458 സ്‍ത്രീകൾ പ​​ങ്കെടുത്തു. കണ്ണൂർ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്ത്രീകൾ സർവേയിൽ പ​ങ്കെടുത്തത്(523). പ​ങ്കെടുത്തവരിൽ കൂടുതൽ പേരും 30 നും 34നും ഇടയിൽ പ്രായമുള്ളവരായിരുന്നു.

കുറഞ്ഞ വേതനം, കുട്ടികളെയും പ്രായമായവരെയും പരി​ചരിക്കേണ്ടതിനാൽ, യാത്ര സൗകര്യമില്ലായ്മ, ജോലിയിൽ തുടരാൻ താൽപര്യമില്ലായ്മ, വിവാഹ ശേഷം പുതിയ താമസസ്ഥലത്തേക്ക് മാറിയത് എന്നിവയാണ് പ്രധാനമായും കരിയർ ബ്രേക്കിന്റെ കാരണങ്ങളായി ചൂണ്ടിക്കാട്ടിയത്. ഇതിൽ 57 ശതമാനവും വിവാഹശേഷം കുഞ്ഞുങ്ങളെയോ ​പ്രായമായവരെയോ പരിചരിക്കുന്നതിന് വേണ്ടി ജോലി ഉപേക്ഷിച്ചവരാണ്. 20 ശതമാനം വിവാഹശേഷം സ്ഥലം മാറിയതിനാൽ ജോലി ഉപേക്ഷിച്ചു.

ജോലിക്ക് പോകുന്നതിന് കുടുംബത്തിൽ നിന്ന് എതിർപ്പുള്ളതായും ചിലർ ചൂണ്ടിക്കാണിച്ചു. 96.5 ശതമാനം പേരും തിരികെ ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരാണ്. ജോലിയിലേക്ക് മടങ്ങാൻ ആഗ്രഹമില്ലെന്ന് സർവേയിൽ പ​ങ്കെടുത്ത 151 പേർ പ്രതികരിച്ചു. അഭ്യസ്ഥ വിദ്യരായ സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതോടൊപ്പം കരിയർ ബ്രേക്ക് വന്നവരെ തിരിച്ച് തൊഴിലിടങ്ങളി​ലേക്ക് കൊണ്ടുവരാനും ​സർക്കാർ ലക്ഷ്യമിടുന്നുണ്ട്. 

Tags:    
News Summary - In Kerala, the number of women leaving the workplace to raise children and so on is increasing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.