കരിപ്പൂർ: കൊറോണ വൈറസിെന തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകൾ ഏർപ്പെടുത്തി. വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് വേണ്ടിയാണ് പ്രത്യേക കൗണ്ടർ ഒരുക്കിയത്.
ചൈന, ജപ്പാൻ, ഹോങ്കോങ്, സിങ്കപ്പൂർ, തായ്ലൻഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ ഈയിെട സന്ദർശിച്ചവർ എമിഗ്രേഷനിലെ ഒമ്പതാം നമ്പർ കൗണ്ടർ ഉപയോഗിക്കണെമന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിെൻറ സന്ദേശങ്ങളടങ്ങിയ നോട്ടീസുകളും അന്താരാഷ്ട്ര ടെർമിനലിൽ പതിച്ചിട്ടുണ്ട്. ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. കഴിഞ്ഞദിവസം ജില്ല മെഡിക്കൽ ഓഫിസർ കരിപ്പൂരിലെത്തി ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.