തിരുവനന്തപുരം: കേന്ദ്ര കാർഷിക നിയമങ്ങളിൽനിന്ന് കേരളത്തിെല കർഷകരെ സംരക്ഷിക്കാൻ ബദൽ നിയമം ഉടൻ കൊണ്ടുവരുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ.
കേന്ദ്ര കാർഷിക നിയമങ്ങൾ സംസ്ഥാനത്ത് നടപ്പാക്കില്ല. കാർഷികോൽപാദന കമീഷണർ അധ്യക്ഷനും നിയമ സെകട്ടറി കോ ചെയർമാനുമായി ഉന്നതതല സമിതിയെ നിയമത്തിെൻറ കരട് ഉണ്ടാക്കാനായി നിയോഗിച്ചിട്ടുണ്ട്. സി.കെ. ശശീന്ദ്രെൻറ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കൃഷി, ക്ഷീരം, മൃഗസംരക്ഷണം, സഹകരണം അടക്കം രംഗങ്ങളെ ബാധിക്കുന്നതാണ് കേന്ദ്ര നിയമങ്ങൾ. അതിനാൽ നിയമനിർമാണം സങ്കീർണമാണ്. മൂന്ന് നിയമങ്ങളും കേരളത്തിൽ വലിയ പ്രത്യാഘാതമുണ്ടാക്കും. സംസ്ഥാന സർക്കാറുകളെ വിശ്വാസത്തിലെടുക്കാതെയാണ് കേന്ദ്ര നടപടികളെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.