മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ

ആമ്പല്ലൂർ: വരന്തരപ്പിള്ളി നന്തിപുലത്ത് മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ. മുപ്ലിയം ചാക്കപ്പൻപടി മൂലേക്കാട്ടിൽ വീട്ടിൽ രതീഷിനെയാണ് (41) വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. നന്തിപുലത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 164 ഗ്രാം തൂക്കമുള്ള മുക്കുപണ്ടം പണയപ്പെടുത്തി ആറേകാൽ ലക്ഷം തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ പല തവണയായാണ് ഇയാൾ മുക്കുപണ്ടം പണയപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പലിശയടക്കാൻ എത്താത്തതിനെ തുടർന്ന് സംശയം തോന്നിയ സ്ഥാപന ഉടമകൾ പരിശോധിച്ചു നോക്കിയപ്പോഴാണ് ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. പ്രതിയെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ഇത്തരത്തിൽ മറ്റിടങ്ങളിൽ പ്രതി മുക്കുപണ്ടം പണയപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ എസ്. ജയകൃഷ്ണൻ്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - imitation gold loan; man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.