കാറിൽ പകൽ കറക്കം; മുറിയെടുക്കൽ രാത്രി, കുടുക്കിയത് സി.സി.ടി.വി

തിരുവനന്തപുരം: ബലാത്സംഗക്കേസ്​ പ്രതിയായ മുൻ ഇമാം ഷെഫീക്ക്​ അൽഖാസിമിയെ പിടികൂടാൻ പൊലീസിന്​ സഹായമായത്​ ലോഡ് ജിലെ സി.സി.ടി.വി ദൃശ്യം. കോയമ്പത്തൂർ, ഊട്ടി, വിജയവാഡ എന്നിവിടങ്ങളിലായിരുന്നു പ്രതിയുടെ ഒളിവുജീവിതം. സഹോദരൻ നൗഷാ ദാണ് സഹായംചെയ്​തത്​.

സഹായി ഫാസിലിൻെറ കാറിൽ പകൽ കറങ്ങിയശേഷം രാത്രി ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു ഷെ ഫീക്കി​​​െൻറ പതിവ്​. ഫാസിലി‍ൻെറ തിരിച്ചറിയൽ കാർഡുപയോഗിച്ചാണ് മുറിയെടുത്തത്. ഫാസിലി‍ൻെറ ഫോണിലാണ്​ ഷെഫീക്ക് മറ്റുള്ളവരെ വിളിച്ചിരുന്നത്. നൗഷാദിൻെറ ബിസിനസ് സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്ക് ഷെഫീക്കിനുവേണ്ടി ബന്ധുക്കള ും സുഹൃത്തുകളും പണം കൈമാറിയിരുന്നതായി​ കണ്ടെത്തി. നൗഷാദിനെ കോയമ്പത്തൂരിൽനിന്ന്​ പിടികൂടിയപ്പോഴാണ് ഫാസിലിനെ കുറിച്ച് പൊലീസ് അറിയുന്നത്. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ്​ ഷെഫീക്ക്​ മധുരയിലുണ്ടെന്ന് കണ്ടെത്തിയത്​.

ഷെഫീക്കി​​​െൻറ പുതിയ മൊബൈൽ നമ്പർ പിന്തുടർന്നപ്പോൾ ആദ്യം കിട്ടിയ ലൊക്കേഷൻ ഊട്ടിയായിരുന്നു. ഇവിടെനിന്ന്​ ഇയാൾ പൊലീസിനെ വെട്ടിച്ചുകടന്നു. മധുരയിൽ ഉണ്ടെന്നറിഞ്ഞ് എത്തിയ പൊലീസിന്​ ആദ്യം ഇയാളെ പിടികൂടാൻ കഴിഞ്ഞില്ല. രണ്ടാമത്തെ പ്രാവശ്യം മധുരയിലെത്തിയപ്പോഴാണ് ഇയാൾ വാടകയ്ക്കെടുത്ത കാർ ലോഡ്ജിന്​ മുന്നിൽ കിടക്കുന്നത് കണ്ടത്.

തുടർന്ന് ഷാഡോ പൊലീസ് അന്വേഷണ ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കുകയും റൂറൽ ജില്ല പൊലീസ് മേധാവി ബി. അശോകനും റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഡി. അശോകനും ഉൾപ്പെട്ട സംഘം പ്രതിയെ പിടികൂടുകയുമായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് അറസ്​റ്റ്​.

ഇരയുടെ പേര് വെളിപ്പെടുത്താൻ പാടില്ലെന്ന നിയമം മറികടന്ന് സമൂഹ മാധ്യമത്തിൽ മൂന്നുതവണ ഇരയുടെ പേര് വെളിപ്പെടുത്തുന്ന രീതിയിൽ ശബ്​ദരേഖ ഇട്ടതിനും ഷെഫീക്കിനെതിരെ കേസുണ്ട്. പ്രതിയെ ഒളിപ്പിച്ചിരുന്ന സഹോദരി ഭർത്താവ് പെരുമ്പാവൂർ സ്വദേശി അൽ അമീൻ കോടതി ജാമ്യത്തിലാണ്​.


Tags:    
News Summary - imam rape case- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.