Posted On
date_range Updated On
date_range ഓസിന് യാത്ര പറ്റില്ല; പൊലീസുകാർക്കെതിരെ മെട്രോ അധികൃതരുടെ പരാതി
കൊച്ചി: കൊച്ചി മെട്രോയിൽ പോലീസുകാർ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നതായി ആക്ഷേപം. കൊച്ചി മെട്രോയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാർ മെട്രായിൽ അനധികൃത യാത്ര നടത്തുന്നുവെന്നാണ് പരാതി. പൊലീസുകാർ സുഹൃത്തുക്കളെയും കൂട്ടി അനധികൃതമായി യാത്ര ചെയ്യുന്നു, യുണിഫോം ധരിക്കുന്നില്ല തുടങ്ങിയവയാണ് ആക്ഷേപം.
ഇതിനെതിരെ കെ.എം.ആർ.എൽ എംഡി എറണാകുളം െഎ.ജിക്ക് പരാതി നൽകി. അതേസമയം, സുരക്ഷാ ചുമതലയുള്ള പോലീസുകാരാണ് മെട്രോയിൽ യാത്ര ചെയ്തതെന്നും ഇതിൽ തെറ്റില്ലെന്നുമാണഅ പൊലീസുകാരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.