കൊച്ചി: വിസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി ഇന്ത്യയിൽ തങ്ങിയ കാമറൂൺ പൗരന് എട്ടുമാസം തടവ്. കാമറൂൺ വംശജൻ ടെക്റ്റർ എൻദോഹ് അയാങിനെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. അറസ്റ്റിലായശേഷം എട്ടുമാസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനാൽ വീണ്ടും ജയിലിൽ കഴിയേണ്ടിവരില്ല. അതേസമയം, ഇയാളെ നാടുകടത്താനുള്ള നടപടി സ്വീകരിക്കാൻ കോടതി വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
പഠനാവശ്യത്തിന് 2015 നവംബർ അഞ്ച് മുതൽ 2016 നവംബർ 16 വരെ മാത്രം സാധുതയുള്ള വിസയുമായാണ് ഇയാൾ എത്തിയത്. എന്നാൽ, ഇതുപയോഗിച്ച് 2017 എട്ടാം മാസംവരെ ഇന്ത്യയിൽ തങ്ങുകയായിരുന്നു. ഇതേത്തുടർന്ന് റെയിൽവേ പൊലീസിെൻറ പിടിയിലായ ഇയാൾ ജയിലിലായിരുന്നു. വിധിയുടെ പകർപ്പ് തുടർനടപടികൾക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് അയക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.