മൂ​വാ​റ്റു​പു​ഴ ഇ.​ഇ.​സി മാ​ര്‍ക്ക​റ്റ് റോ​ഡി​ലെ അ​ന​ധി​കൃ​ത പാ​ര്‍ക്കി​ങ് 

അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്; ബൈപാസ് അപകടപാത

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ വെ​ള്ളൂ​ർ​ക്കു​ന്നം-​ഇ.​ഇ​സി-​മാ​ര്‍ക്ക​റ്റ്-​കീ​ച്ചേ​രി​പ്പ​ടി ബൈ​പാ​സ് റോ​ഡി​ലെ അ​ന​ധി​കൃ​ത പാ​ര്‍ക്കി​ങ് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പൈ​നാ​പ്പി​ൾ അ​ട​ക്ക​മു​ള്ള ലോ​ഡ് കാ​ത്തു​കി​ട​ക്കു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന ലോ​റി​ക​ളാ​ണ് ഇ.​ഇ.​സി മാ​ർ​ക്ക​റ്റി​നും സ്റ്റേ​ഡി​യ​ത്തി​നും സ​മീ​പം റോ​ഡി​നി​രു​വ​ശ​വും പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്.

പൊ​തു​വേ വീ​തി​കു​റ​ഞ്ഞ ഭാ​ഗ​ത്ത് റോ​ഡി​ലേ​ക്ക് ക​യ​റ്റി​യാ​ണ് ലോ​റി​ക​ൾ രാ​പ്പ​ക​ൽ ഭേ​ദ​മെ​ന്യേ പാ​ർ​ക്ക് ചെ​യ്തു​വ​രു​ന്ന​ത്. പാ​ർ​ക്കി​ങ് ലൈ​റ്റു​ക​ൾ പോ​ലും തെ​ളി​ക്കാ​തെ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​ത്, പ്ര​ത്യേ​കി​ച്ച് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ക​യാ​ണ്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ വ​ഴി​വി​ള​ക്കു​ക​ൾ​പോ​ലു​മി​ല്ല. ന​ഗ​ര​ത്തി​ലെ തി​ര​ക്കു​ക​ള്‍ ഒ​ഴി​വാ​ക്കി കോ​ത​മം​ഗ​ലം ഭാ​ഗ​ത്തു​നി​ന്ന്​ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും എ​റ​ണാ​കു​ളം, പെ​രു​മ്പാ​വൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത് ഇ.​ഇ.​സി മാ​ര്‍ക്ക​റ്റ് ബൈ​പാ​സ് റോ​ഡി​നെ​യാ​ണ്.

അ​ധി​കൃ​ത​രു​ടെ നി​സ്സം​ഗ​ത​ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. നാ​ഷ​ന​ല്‍ പെ​ര്‍മി​റ്റ് ലോ​റി​ക​ളു​ടെ​യും ജോ​ലി​ക്കെ​ത്തു​ന്ന​വ​രു​ടെ​യും പാ​ര്‍ക്കി​ങ് കേ​ന്ദ്രം കൂ​ടി​യാ​യി റോ​ഡ് മാ​റി​യ​തോ​ടെ റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ക്ക് സ​ഞ്ച​രി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​രു​സൈ​ഡി​ലും വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യു​ന്ന​തി​നാ​ല്‍ റോ​ഡി​ലൂ​ടെ ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​ത് അ​പ​ക​ട​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​ന്നു. ലോ​റി പാ​ർ​ക്കി​ങ്ങി​നാ​യി ര​ണ്ട് വ​ണ്ടി​പ്പേ​ട്ട ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ണ്ട്.

എ​വ​റ​സ്റ്റ് ക​വ​ല​ക്ക് സ​മീ​പം ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് അ​ടു​ത്തും സ്റ്റേ​ഡി​യ​ത്തി​നു പി​റ​കു​വ​ശ​ത്തു​മാ​ണി​വ. ആ​വ​ശ്യ​ത്തി​ലേ​റെ സൗ​ക​ര്യ​ങ്ങ​ളു​ള്ള ഇ​വ ഒ​ഴി​വാ​ക്കി​യാ​ണ് റോ​ഡി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്. 

Tags:    
News Summary - Illegal parking; bypass dangerous road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.