ഫാത്തിമയുടെ മരണം: സി.ബി.ഐ അന്വേഷണം ഉറപ്പ്​ നൽകി അമിത്​ ​ഷാ

ന്യൂഡൽഹി: ചെന്നൈ ഐ.ഐ.ടിയിൽ മലയാളി വിദ്യാർഥി ഫാത്തിമ ലത്തീഫ്​ ആത്മഹത്യ ചെയ്​ത സംഭവത്തിൽ സി.ബി.ഐ അന്വേഷണത്തിന് തയാറാണെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ്​ നൽകി. ഫാത്തിമ ലത്തീഫിന്‍റെ കുടുംബം അമിത് ഷായുമായുമായി നടത്തിയ ചർച്ചയിലാണ്​ ഇക്കാര്യം അറിയിച്ചത​്. നിലവിൽ ഈശ്വര മൂർത്തി ഐ.പി.എസി​​​െൻറ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം തൃപ്​തികരമാണെന്ന്​ കുടുംബം കേന്ദ്രമന്ത്രിയെ അറിയിച്ചു.

ഐ.ഐ.ടി കാമ്പസിൽ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസ്​ സി.ബി.ഐ അന്വേഷിക്കണമെന്നും വനിത ഐ.ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാണ്​ ആവശ്യപ്പെട്ടതെന്ന്​ ഫാത്തിമയുടെ പിതാവ്​ ലത്തീഫ്​ മാധ്യമങ്ങളോട്​ പറഞ്ഞു. ലത്തീഫ്​ എഴുതിയ നിവേദനം ആഭ്യന്തരമന്ത്രിക്ക്​ കൈമാറി. ഫാത്തിമയുടെ കുടുംബത്തോടൊപ്പം കേരളത്തിൽ നിന്നുള്ള എം.പിമാരും അമിത്​ ഷായുമായുള്ള കൂടിക്കാഴ്​ചയിൽ പ​ങ്കെടുത്തു.

ഉന്നതവിദ്യാഭ്യസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവർത്തനങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും അമിത് ഷാ ഫാത്തിമയുടെ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദുരൂഹമരണങ്ങൾ അന്വേഷിക്കാൻ ദേശീയ തലത്തിൽ അന്വേഷണം നടത്തണമെന്ന്​ ആവശ്യപ്പെട്ടതായി എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ഫാത്തിമയുടെ കുടുംബം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്​ച നടത്തി. സ്വതന്ത്ര അന്വേഷണം നടത്തുമെന്നും കുറ്റവാളി രക്ഷപ്പെടില്ലെന്നും പ്രധാനമന്ത്രി ഉറപ്പ്​ നൽകിയതായും ലത്തീഫ്​ പറഞ്ഞു.

നവംബര്‍ ഒമ്പതിനാണ് ഫാത്തിമ ലത്തീഫിനെ ആത്മഹത്യ ചെയ്ത നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് വിഭാഗം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദി എന്നായിരുന്നു ഫോണിലെ ആത്മഹത്യാക്കുറിപ്പില്‍ ഫാത്തിമ പറഞ്ഞിരുന്നത്.

മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി ഫാത്തിമയുടെ പിതാവ് നേരത്തെ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - IIT Student Fathima Latheef's death - CBI Inquiry - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.