Posted On
date_range Updated On
date_range ശബരിമലയിലേക്ക് ആർക്കും വരാം; പൂർണ സുരക്ഷയെന്ന് ഐ.ജി
നിലക്കൽ: ശബരിമല, നിലക്കൽ, പമ്പ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ആർക്ക് വേണമെങ്കിലും ദർശനം നടത്താമെന്നും ഐ.ജി മനോജ് എബ്രഹാം. ഒരാളെയും ആരും തടയില്ല. തടസമുണ്ടാക്കിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഐ.ജി മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല പ്രദേശത്ത് സമരം അനുവദിക്കില്ല. ഈ പ്രദേശങ്ങളിലെ പൊലീസ് വിന്യാസം ഇന്നാണ് നടപ്പിലാക്കിയത്. കഴിഞ്ഞദിവസം പ്രതിഷേധക്കാരെത്തുമെന്ന് കരുതിയിരുന്നില്ല. അയ്യപ്പ ഭക്തരുടെ പൂർണ സുരക്ഷ ഉറപ്പാക്കിയെന്നും മനോജ് എബ്രഹാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.