സർക്കാർ ഫണ്ട്​ അനുവദിച്ചില്ലെങ്കിൽ ചലച്ചിത്രമേള നടത്താനാവില്ല- എ. കെ ബാലൻ

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള നടത്തണമെങ്കിൽ സർക്കാർ ഫണ്ട്​ അനുവദിക്കണമെന്ന്​ സാംസ്​കാരിക വകുപ്പ്​ മന്ത്രി എ.കെ ബാലൻ. സർക്കാർ പ്ലാൻ ഫണ്ടിൽ നിന്ന് പണം അനുവദിച്ചില്ലെങ്കിൽ ചലച്ചിത്രമേള നടത്താൻ കഴിയില്ലെന്ന്​ മന്ത്രി വ്യക്തമാക്കി. മേളയുടെ ചെലവ് എത്ര ചുരുക്കിയാലും നടത്തിപ്പിന്​ മൂന്നു കോടി രൂപയെങ്കിലും വേണം. രണ്ടു കോടി രൂപ അക്കാദമി കണ്ടെത്തിയാലും സർക്കാർ പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിക്കേണ്ടി വരുമെന്നും എ.കെ ബാലൻ വ്യക്തമാക്കി.

ചെലവുകൂടിയ സിനിമകൾ പ്രദർശിപ്പിക്കുന്നതിലും ഇത്തവണ നിയന്ത്രണമുണ്ടാകും. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്​ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിനായി മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ചെലവ്​ ചുരുക്കി ചലച്ചിത്രമേള നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകിയിരുന്നു. മേള നടത്തിപ്പിന്​ അക്കാദമിയും സാംസ്​കാരിക വകുപ്പും ചേർന്ന്​ പണം കണ്ടെത്തണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം.

Tags:    
News Summary - IFFK- Minister AK Balan - Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.