കോഴിക്കോട്: അന്താരാഷ്ട്ര കുടുംബ ദിനത്തിെൻറ ഭാഗമായി മാധ്യമം കുടുംബവും ഗാമ ഹോളിഡേയ്സും സംഘടിപ്പിച്ച ഐ.എഫ്.ഡി ഹാട്രിക് ഓഫർ വിജയികളെ പ്രഖ്യാപിച്ചു. കണ്ടത്തിൽ ജാസ്മിൻ ഹസൻ (തൊടുപുഴ), ചന്ദ്രൻ പി. മംഗലത്ത് (ആലപ്പുഴ), മൂർഷിക്കൽ എം.ജെ. നിസാർ (മലപ്പുറം) എന്നിവരാണ് വിജയികൾ. ഗാമ ഹോളിഡേയ്സ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അലി നറുക്കെടുത്തു. വിജയികൾക്ക് നാലു പകലും മൂന്നു രാത്രിയും മലേഷ്യയിൽ താമസിക്കാം. മാധ്യമം കോർപറേറ്റ് ഓഫിസിൽ നടന്ന നറുക്കെടുപ്പിൽ ഡെപ്യൂട്ടി എഡിറ്റർമാരായ ബാബുരാജ്, ഇബ്രാഹിം കോട്ടക്കൽ, അബ്ദുൽ ഗഫൂർ, പിരിയോഡിക്കൽസ് എഡിറ്റർ മുസഫർ അഹമ്മദ്, കുടുംബം എഡിറ്റർ എം.വൈ. മുഹമ്മദ് റാഫി, മാർക്കറ്റിങ് ജനറൽ മാനേജർ മുഹമ്മദ് റഫീഖ്, സർക്കുലേഷൻ മാർക്കറ്റിങ് മാനേജർ മുഹ്സിൻ എം. അലി, അഡ്മിൻ മാനേജർ ആസിഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.