Posted On
date_range Updated On
date_range ജനങ്ങളോട് സത്യം പറയാൻ കഴിയില്ലെങ്കിൽ ഉമ്മൻചാണ്ടി വായടച്ച് വീട്ടിൽ പോയിരിക്കണം- ജി. സുധാകരൻ
കൊല്ലം: കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മന്ത്രി ജി. സുധാകരൻ. തന്‍റെ ഭരണകാലത്ത് ആഴ്ചയിൽ ഓരോ പാലങ്ങൾ വീതം ഉദ്ഘാടനം ചെയ്തിരുന്നുവെന്ന പ്രസ്താവനക്കെതിരെയാണ് അദ്ദേഹം രംഗത്തുവന്നത്.
കേരള രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിക്ക് ഒരു നല്ല കാര്യവും ചെയ്യാനില്ല. എന്നാലും ഇരിക്കത്തില്ല. മനുഷ്യനെ ഉപദ്രവിക്കാൻ വേണ്ടി ഇറങ്ങിയിരിക്കുകയാണ്. ഉമ്മൻചാണ്ടി ഇത്രമാത്രം അധ:പതിച്ചുപോയോ, എവിടെയാണ് നിൽക്കുന്നതെന്ന് അറിയാൻ പാടില്ലേ എന്ന് മന്ത്രി ചോദിച്ചു.
ഞങ്ങൾ നിർമിച്ച പാലത്തിലൂടെ കാറോടിച്ചുകൊണ്ട് പറയുകയാണ് ഇത് പാലമല്ലെന്ന്. ഇങ്ങനെയൊക്കെ പറഞ്ഞാൽ നിങ്ങളെക്കുറിച്ചുള്ള മതിപ്പ് മുഴുവൻ നഷ്ടപ്പെടും. ഒന്നും പറയാനില്ലെങ്കിൽ വായടച്ച് വെറുതെ വീട്ടിൽ പോയി ഇരിക്കണമെന്നും ജി. സുധാകരൻ പറഞ്ഞു. ഏഴുമാസത്തിനകം പാലാരിവട്ടം പാലത്തിന്‍റെ പണി കഴിയുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.