'ഒരു അന്ധവിശ്വാസമെങ്കിലും മാറുമെങ്കിൽ അത്രയും നല്ലത്'; കറുപ്പണിഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നിലെ കാരണം വ്യക്തമാക്കി ഷിബു ബേബി ജോൺ

തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഷിബു ബേബി ജോൺ എത്തിയത് കറുത്ത വസ്ത്രം ധരിച്ചായിരുന്നു. ശുഭകാര്യങ്ങൾക്കും നല്ല ചടങ്ങുകൾക്കും കറുത്ത വസ്ത്രം ധരിക്കാൻ പാടില്ലെന്ന സമൂഹത്തിലെ പരമ്പരാഗത അന്ധവിശ്വാസങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് അദ്ദേഹം കറുപ്പണിഞ്ഞ് സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. "നല്ല ചടങ്ങുകൾക്ക് കറുപ്പ് ഉപയോഗിക്കാൻ പാടില്ല എന്ന് വിശ്വസിക്കുന്ന ഒട്ടേറെപ്പേർ ഇപ്പോഴുമുണ്ട്. ആ അന്ധവിശ്വാസം മാറ്റാൻ വേണ്ടി തന്നെയാണ് ഞാൻ ബോധപൂർവ്വം കറുത്ത വസ്ത്രം ധരിച്ച് ഈ ചടങ്ങിനെത്തിയത്. നമ്മളെക്കൊണ്ട് സമൂഹത്തിലെ ഒരൊറ്റ അന്ധവിശ്വാസമെങ്കിലും മാറ്റാൻ സാധിച്ചാൽ അത് വലിയൊരു കാര്യമല്ലേ?" എന്നായിരുന്നു വസ്ത്രധാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്.

കേ​ര​ള കി​സി​ഞ്ജ​റു​​ടെ മ​ക​ൻ ഏ​റ്റ തോ​ൽ​വി​ക​ളെ​ല്ലാം പാ​ഠ​മാ​ക്കി ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​പ്പോ​ൾ കാ​ത്തി​രു​ന്ന​ത് ര​ണ്ടാം മ​ന്ത്രി​പ​ദം. കേ​ര​ള രാ​ഷ്ട്രീ​യം ക​ണ്ട അ​തി​കാ​യ​ൻ സാ​ക്ഷാ​ൽ ബേ​ബി ജോ​ണി​ന്റെ മ​ക​നെ​ന്ന പ​രി​ച​യ​പ്പെ​ടു​ത്ത​ലി​ന​പ്പു​റം ഷി​ബു ബേ​ബി ജോ​ൺ സ്വ​പ്ര​യ​ത്നം​കൊ​ണ്ട് ആ​ർ.​എ​സ്.​പി​യു​ടെ​യും യു.​ഡി.​എ​ഫി​ന്റെ​യും നെ​ടും​തൂ​ണാ​യി മാ​റി​യ രാ​ഷ്ട്രീ​യ വ​ള​ർ​ച്ച​ക്കാ​ണ് മൂ​ന്ന് പ​തി​റ്റാ​ണ്ടി​ന​ടു​ത്ത കാ​ല​യ​ള​വി​ൽ കേ​ര​ളം സാ​ക്ഷി​യാ​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​ക​ളെ പ​ഴ​ങ്ക​ഥ​യാ​ക്കു​ന്ന വി​ജ​യ​വു​മാ​യി ഇ​ത്ത​വ​ണ ഷി​ബു ബേ​ബി ജോ​ൺ എ​ത്തു​മ്പോ​ൾ, 10 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ച​വ​റ മ​ണ്ഡ​ല​ത്തി​ന് വീ​ണ്ടും മ​ന്ത്രി​യെ കി​ട്ടു​ക​യാ​ണ്. സോ​ഷ്യ​ലി​സ്റ്റ് രാ​ഷ്ട്രീ​യ​ത്തി​ന്റെ ക​രു​ത്ത​ൻ ബേ​ബി ജോ​ണി​ന്റെ​യും അ​ന്ന​മ്മ ജോ​ണി​ന്റെ​യും മ​ക​ൻ രാ​ഷ്ട്രീ​യം ജ​ന​നം​മു​ത​ൽ അ​ടു​ത്ത​റി​ഞ്ഞ​താ​ണ്. പി​താ​വി​ന്റെ വ​ഴി​യി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മു​മ്പ് ടി.​കെ.​എം എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽ​നി​ന്ന് ബി.​ടെ​ക് ബി​രു​ദം നേ​ടി ബി​സി​ന​സി​ലേ​ക്കാ​യി​രു​ന്നു ആ​ദ്യ ശ്ര​ദ്ധ. ര​ക്ത​ത്തി​ലു​ള്ള പൊ​തു​പ്ര​വ​ർ​ത്ത​നം പി​ന്നാ​ലെ എ​ത്തി​യ​പ്പോ​ൾ ഒ​ഴി​ഞ്ഞു​നി​ന്നി​ല്ല. പി​താ​വി​ന്റെ പി​ൻ​ഗാ​മി​യാ​യി രാ​ഷ്ട്രീ​യ​ത്തി​ലും ആ​ർ.​എ​സ്.​പി​യു​ടെ നേ​തൃ​നി​ര​യി​ലും ശോ​ഭി​ക്കാ​നും അ​ധി​കം കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നി​ല്ല.

ആ​ർ.​എ​സ്.​പി (ബേ​ബി ജോ​ൺ) ടി​ക്ക​റ്റി​ൽ 2001ൽ ​ച​വ​റ​യി​ൽ നി​ന്ന് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക്. പി​ന്നാ​ലെ 2006ൽ ​തോ​ൽ​വി. 2011ൽ ​ക​ടു​ത്ത പോ​രാ​ട്ട​ത്തി​ൽ ജ​യം പി​ടി​ച്ച് തൊ​ഴി​ൽ​മ​ന്ത്രി​യാ​യി. തൊ​ഴി​ലാ​ളി ക്ഷേ​മം, തൊ​ഴി​ൽ സൃ​ഷ്ടി, നൈ​പു​ണ്യ വി​ക​സ​നം എ​ന്നി​ങ്ങ​നെ മ​ന്ത്രി​യാ​യി വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​നം ശ്ര​ദ്ധേ​യ​മാ​ണ്. 2014ൽ ​ആ​ർ.​എ​സ്.​പി പാ​ർ​ട്ടി​ക​ളു​ടെ ല​യ​ന​ത്തി​ന് ചു​ക്കാ​ൻ​പി​ടി​ച്ച് പു​തി​യൊ​രു യു​ഗ​ത്തി​ന് തു​ട​ക്ക​മി​ടാ​നും ക​ഴി​ഞ്ഞു. 2016, 2021 ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ച​വ​റ​യി​ൽ തോ​ൽ​വി നേ​രി​ട്ടു. ഇ​തി​നി​ട​യി​ൽ 2022ൽ ​ആ​ർ.​എ​സ്.​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി.

രാ​ഷ്ട്രീ​യ​ത്തി​ന് പു​റ​മെ കാ​യി​ക​രം​ഗ​ത്തും സി​നി​മ​യി​ലും സം​ഗീ​ത​ത്തി​ലും താ​ൽ​പ​ര്യ​മു​ള്ള വ്യ​ക്തി​യാ​ണ് ഷി​ബു ബേ​ബി ജോ​ൺ. ബി​സി​ന​സി​നും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു​മാ​യി 53ലേ​റെ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. സി​നി​മ നി​ർ​മാ​ണ​ത്തി​ലും കൈ​വെ​ച്ച ഷി​ബു ബേ​ബി ജോ​ൺ മ​​ലൈ​ക്കോ​​ട്ടെ വാ​ലി​ബ​ൻ, ദാ​വീ​ദ് എ​ന്നീ സി​നി​മ​ക​ളു​ടെ നി​ർ​മാ​താ​വാ​ണ്. രാ​ഷ്ട്രീ​യ​ത്തി​ലും ബി​സി​ന​സി​ലു​മെ​ല്ലാം ക​രു​ത്താ​ർ​ന്ന പി​ന്തു​ണ​യു​മാ​യി 62കാ​ര​നാ​യ ഷി​ബു​വി​നൊ​പ്പം കൊ​ല്ലം ഉ​പാ​സ​ന ന​ഗ​റി​ലെ വ​യ​ലി​ൽ വീ​ട്ടി​ൽ ഭാ​ര്യ ആ​നി​യും മ​ക്ക​ളാ​യ അ​ച്ചു ബേ​ബി ജോ​ണും അ​മ​ർ സെ​ബാ​സ്റ്റ്യ​ൻ ജോ​ണും മാ​താ​വ് അ​ന്ന​മ്മ ജോ​ണും ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​വു​മു​ണ്ട്.

Tags:    
News Summary - ‘If at least one superstition changes, that much the better’; Shibu Baby John clarifies the reason behind taking the oath wearing black

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.