അയൽവാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട അമ്മയുടെ മൃതദേഹം കണ്ടെത്താന്‍ സഹായകമായത് മകന്‍റെ സംശയം

അടിമാലി:കാണാതായ സിന്ധുവിന്റെ 13 കാരനായ മകന്‍റെ സംശയമാണ് അടുക്കളയില്‍ മൃതദേഹം കണ്ടെത്താന്‍ സഹായകമായത്. ആഗസ്റ്റ് 12 നാണ്​ സിന്ധുവിനെ കാണാതായത്. വിവരം 13 കാരന്‍ സിന്ധുവിന്‍റെ സഹോദരന്മാരെ അറിയിച്ചു. 15ന് സഹോരങ്ങള്‍ വെളളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.

രണ്ട് ദിവസം മുന്‍പ് ബിനോയി സ്വന്തം വീട്ടില്‍ പുതിയ അടുപ്പ് പണിതതായി 13 കാരന്‍പറഞ്ഞു. അമ്മയെ കാണാതായ ദിവസം ബിനോയിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് പുതിയ അടുപ്പ് കുട്ടിയുടെ ശ്രദ്ധയില്‍ പെട്ടത്. ഇതോടെ സംശയം വർധിച്ചു. ഇവര്‍ ബിനോയിയുടെ വീട് പരിശോധിക്കാന്‍ തീരുമാനിച്ചു. ബിനോയിയുടെ വീട്ടില്‍ എത്തിയപ്പോള്‍ അടുക്കളവാതില്‍ ചാരിയനിലയിലായിരുന്നു.

വീട്ടിനുളളില്‍ കയറിയ ഇവര്‍ കുട്ടി പറഞ്ഞ കാര്യം ശരിയാണെന്ന് ഉറപ്പിച്ചു.പിന്നീട് തൂമ്പ ഉപയോഗിച്ച് അടുക്കളയില്‍ പുതിയതായി പണിത അടുപ്പ് പൊളിച്ച് ഇളകിയ മണ്ണ് നീക്കിയപ്പോള്‍ കൈയ്യും വിരലുകളും കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഒളിവില്‍ പോയ ബിനോയി അയല്‍ സംസ്ഥാനത്തേക്ക് കടന്നതായിട്ടാണ് പൊലീസ് സംശയിക്കുന്നത്. 29 ന് തൃശൂരില്‍ ബിനോയി എ.ടി.എം ഉപയോഗിച്ച് പണം എടുത്തതായി പൊലീസ് കണ്ടെത്തി.പിന്നീട് പാലക്കാട്ടും ബിനോയി എത്തിയതായി പൊലീസിന് വിവരമുണ്ട്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണങ്ങളെല്ലാം വിഫലമാവുകയായിരുന്നു.

ക്രിമിനല്‍ പശ്ചാത്തലമുളളയാളാണ് ബിനോയി എന്നും നേരത്തെ വിവിധങ്ങളായ കേസില്‍ ബിനോയി ഉള്‍പ്പെട്ടതായും പൊലീസ് പറയുന്നു. അകന്ന് കഴിയുന്ന സിന്ധുവിന്റെ ഭര്‍ത്താവ് അടുത്തിടെ പലകുറി സിന്ധുവിനെ ഫോണില്‍ വിളിച്ചിരുന്നു .ഇതോടെ ബിനോയി അസ്വസ്ഥനായി. സിന്ധുവിനോട് ഭര്‍ത്താവ് വിളിച്ചാല്‍ ഫോണ്‍ എടുക്കരുതെന്നും പറഞ്ഞിരുന്നതായി പറയുന്നു. എന്നാല്‍ ഭര്‍ത്താവുമായി ഒത്തുപോകാന്‍ സിന്ധു തീരുമാനിച്ചതോടെ സന്ധുവിനെ വകവരുത്തിയെന്നാണ് പൊലീസിന്‍റെ സംശയം.സിന്ധുവിനെ കാണാതായ ശേഷം ആഗസ്റ്റ് 16 വരെ ബിനോയി വീട്ടിലുണ്ടായിരുന്നു.

ഇയാളെ കാണാതായ ശേഷം പൊലീസ് വീട്ടില്‍ പരിശോധ നടത്തിയിരുന്നെങ്കില്‍ നേരത്തെ തന്നെ വിവരം പുറത്തറിയാന്‍ കഴിയുമായിരുന്നു. സിന്ധുവിന്റെ മകനെയോ ബിനോയിയുടെ സഹോദരിയോ പൊലീസ് ചോദ്യം ചെയ്തിരുന്നില്ല.ഇ തും പൊലീസിന്റെ വീഴ്ചയാണ്. സ്ത്രിയുടെ ശരീരഭാഗം കണ്ടെത്തിയതോടെ പൊലീസ് വീട് സീല്‍ ചെയ്ത് കാവല്‍ എര്‍പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - idukki murder crime news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.