ഇടുക്കി ഹ​ർ​ത്താ​ലിൽ സംഘർഷം: മൂന്നാറിൽ​ ടാക്സി ഡ്രൈവറെ മര്‍ദിച്ചു

മൂന്നാര്‍: ജോയിസ് ജോർജ് എം.​പി​യു​ടെ പ​ട്ട​യം റ​ദ്ദാ​ക്കി​യ വിഷ‍യത്തിൽ​ റ​വ​ന്യൂ-വ​നം വ​കു​പ്പു​ക​ൾ​ക്കെ​തി​രെ ഇ​ടു​ക്കി​യി​ലെ പ​ത്ത്​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സി.​പി.​എം ആ​ഹ്വാ​നം ചെ​യ്​​ത ഹ​ർ​ത്താ​ലിൽ സംഘർഷം. രാവിലെ മൂന്നാര്‍ ടൗണിലാണ് സംഘര്‍ഷമുണ്ടായത്. വിദേശ സഞ്ചാരികൾ സഞ്ചരിച്ച ടാക്സി വാഹനത്തിന്‍റെ ഡ്രൈവറെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചു. വിദേശ സഞ്ചാരികള്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസ് നോക്കിനില്‍ക്കെയാണ് ഡ്രൈവറെ മർദിച്ചത്. 

വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന വിദേശ വിനോദ സഞ്ചാരികളുടെ സംഘത്തെയാണ് തടഞ്ഞത്. ഈ സംഭവത്തിൽ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിട്ടുകിട്ടാനായി സി.പി.എം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. കൂടാതെ മൂന്നാർ ടൗണിലെ കടകൾ ഹര്‍ത്താല്‍ അനുകൂലികള്‍ ബലമായി അടപ്പിച്ചു. അക്രമ ദൃശ്യങ്ങള്‍ പകര്‍ത്താൻ എത്തിയ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാനും ഇവർ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം, ഹർത്താലിനെതിരെ എ.കെ മണിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. സം​ഘ​ർ​ഷാ​വ​സ്ഥ മു​ന്നി​ൽ​ക​ണ്ട്​ മൂന്നാർ ടൗണിൽ കൂടുതൽ പൊ​ലീ​സ്​ സ​ന്നാ​ഹ​ത്തെ വിന്യസിച്ചിട്ടുണ്ട്. 

മൂ​ന്നാ​ർ, വ​ട്ട​വ​ട, കാ​ന്ത​ല്ലൂ​ർ, ചി​ന്ന​ക്ക​നാ​ൽ, പ​ള്ളി​വാ​സ​ൽ, ബൈ​സ​ൺ​വാ​ലി, മ​റ​യൂ​ർ, ശാ​ന്ത​ൻ​പാ​റ, വെ​ള്ള​ത്തൂ​വ​ൽ, ദേ​വി​കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്​ എ​സ്. രാ​ജേ​ന്ദ്ര​ൻ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാ​ർ സം​ര​ക്ഷ​ണ സ​മി​തി​ ഹ​ർ​ത്താ​ലി​ന്​ ആ​ഹ്വാ​നം ചെ​യ്​​ത​ത്. ഭൂ​പ്ര​ശ്​​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കു​ക, മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗ​മെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ്​ സി.​പി.​എം മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ള്ള​ത്.

അതേസമയം, വ്യാ​പാ​രി​ക​ളു​ടെ​യും കെ​ട്ടി​ടം ഉ​ട​മ​ക​ളു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഹ​ർ​ത്താ​ലി​ൽ​ നി​ന്ന്​ സി.​പി.​െ​എ വി​ട്ടു​നി​ൽ​ക്കുകയാണ്. കോ​ൺ​ഗ്ര​സ്, ബി.​ജെ.​പി തു​ട​ങ്ങി​യ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും പ​െ​ങ്ക​ടു​ക്കുന്നി​ല്ല. ക​ട​ക​ൾ അ​ട​ക്ക​രു​തെ​ന്നും വാ​ഹ​ന​ങ്ങ​ൾ ഒാ​ടി​ക്ക​ണ​മെ​ന്നും സി.​പി.​െ​എ​ അ​ഭ്യ​ർ​ഥി​ച്ചിട്ടുണ്ട്. 

Tags:    
News Summary - Idukki Hartal: Hartal Supporters Hit Taxi Driver in Munnar -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.