മഴ തുടരുന്നു; ഇടുക്കി ഡാമിലെ ജലനിരപ്പ് 60 ശതമാനത്തിൽ

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 59.954 ശതമാനമായി ഉയർന്നു. തുടർച്ചയായി പെയ്യുന്ന മഴയിലാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്​. ജൂലൈ ഒന്ന് മുതൽ ശനിയാഴ്ച വരെ മാത്രം 25.06 അടി ജലം ഉയർന്നു.

ദിവസങ്ങളായി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്. ശനിയാഴ്ച ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് 42.4 മില്ലീമീറ്റർ മഴ ലഭിച്ചു. ഈ മാസം ഇതുവരെ 549.155 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഒഴുകിയെത്തി. 2365.8 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്.

മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ ഗണ്യമായ കുറവുണ്ട്. ശനിയാഴ്ച സംസ്ഥാനത്തെ മൊത്ത വൈദ്യുതി ഉപഭോഗം 67.61 ദശലക്ഷം യൂനിറ്റാണ്. ഇതിൽ 34.3292 ദശലക്ഷം യൂനിറ്റ് വൈദ്യുതി പുറത്തുനിന്ന് വാങ്ങിയപ്പോൾ 33.28 ദശലക്ഷം യൂനിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉൽപാദിപ്പിച്ചു

Tags:    
News Summary - Idukki dam water level

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.