ത്രിവർണ ശോഭയിൽ ഇടുക്കി അണക്കെട്ട്

തൊടുപുഴ: ആഗസ്റ്റ് 15ന് രാജ്യത്ത് 75-ാം സ്വാതന്ത്ര്യദിനാഘോഷം നടക്കാനിരിക്കെ ത്രിവർണ ശോഭയിൽ തിളങ്ങി ഇടുക്കി അണക്കെട്ട്. ബുധനാഴ്ച രാത്രിയാണ് ചെറുതോണി അണക്കെട്ടിൽ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിൽ ലൈറ്റുകൾ പ്രകാശിപ്പിച്ച് ദേശീയപതാകയുടെ നിറം നൽകിയത്. 

കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നത്. അണക്കെട്ടിന്‍റെ രണ്ട്, മൂന്ന്, നാല് ഷട്ടറുകൾ 140 സെ.മീ. വീതവും ഒന്ന്, അഞ്ച് ഷട്ടറുകൾ 40 സെ.മീ. വീതവുമാണ് ഉയർത്തിയിട്ടുള്ളത്.


ബുധനാഴ്ച രാവിലെ പത്തിന് ഇടുക്കിയിൽ 2387.42 അടിയായിരുന്നു ജലനിരപ്പ്. ഇത് വൈകീട്ടോടെ 2387.36 അടിയായി കുറഞ്ഞു. സെക്കൻഡിൽ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് ഇടുക്കിയിൽ 350 ഘനയടിയിൽ നിന്ന് 345.75 ആയി താഴ്ത്തി. കഴിഞ്ഞവർഷം ഇതേ സമയത്തെ അപേക്ഷിച്ച് 16 അടിയോളം വെള്ളമാണ് ഇടുക്കിയിൽ കൂടുതലുള്ളത്.

Tags:    
News Summary - idukki dam tricolour in independence day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.