ഫയൽ ചിത്രം
തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനായി ചെറുതോണി ഡാമിെൻറ തുറന്ന മൂന്നു ഷട്ടറുകളിൽ അവസാനത്തേതും അടച്ചു. രണ്ട് ഷട്ടറുകൾ നേരത്തെ അടച്ചിരുന്നു. തുടർന്ന് ഒരു ഷട്ടർ 35 സെ.മീ ൽ നിന്ന് 40 സെ.മീറ്ററായി ഉയർത്തുകയും ചെയ്തു.
ഈ ഷട്ടറാണ് ഇപ്പോൾ ജലനിരപ്പ് 2397.90 അടിയിലെത്തിയ സാഹചര്യത്തിൽ അടയ്ക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അനുമതി നൽകിയത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.