െതാടുപുഴ: ഇടുക്കി അണക്കെട്ടിന് ചലനവ്യതിയാന (മൂവ്മെൻറ് ഓഫ് ക്രസ്റ്റ്) തകരാറുള്ളതായി കണ്ടെത്തിയിരിക്കെ വിദേശ സേങ്കതിക വിദഗ്ധരുടെ സഹായത്തോടെ പരിശോധന നടത്തിയേക്കും. ഇതിനു ആലോചിക്കുന്നതായി വൈദ്യുതി ബോർഡ് ഗവേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. കാനഡ, അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരെയാകും ഇതിനു പരിഗണിക്കുകയെന്നാണ് സൂചന.
അതിനിടെ, അനിവാര്യമായ വ്യതിയാനം സംഭവിക്കാത്തത് സംബന്ധിച്ച് നേരേത്ത വിദഗ്ധ പരിശോധനക്ക് തീരുമാനിച്ചെങ്കിലും നടപ്പാക്കുന്നതിൽ വൈദ്യുതി ബോർഡിന് വീഴ്ച സംഭവിച്ചതായി വ്യക്തമായി. രൂപകൽപനക്ക് (നിര്‍മാണ തത്ത്വം) വിപരീതമായി ഇടുക്കി ആർച്ച് ഡാമിന് ചലനവ്യതിയാനം സംഭവിക്കാത്തത് 2008ൽ കണ്ടെത്തുകയും ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഡാം സുരക്ഷ കമ്മിറ്റിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പഠനം നടത്താന്‍ ഡാം സുരക്ഷ കമ്മിറ്റി ശിപാര്‍ശ ചെയ്തു. 2008 ഡിസംബര്‍ 12ന് ഡല്‍ഹിയില്‍ ചേര്‍ന്ന ഡാം സുരക്ഷ കമ്മിറ്റിയില്‍ കെ.എസ്.ഇ.ബി ഗവേഷണ വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ട് വിശദ ചര്‍ച്ച ചെയ്ത ശേഷമായിരുന്നു ഇത്.
യോഗത്തിൽ അന്നത്തെ ചീഫ് എൻജിനീയര്‍ കെ.കെ. കറപ്പന്കുട്ടിയാണ് വൈദ്യുതി ബോര്‍ഡിനെ പ്രതിനിധാനം ചെയ്തത്. അമേരിക്കന്‍ കമ്പനിയായ ക്വസ്റ്റ് ഇന്ഡസ്ട്രീസിെൻറ സാങ്കേതിക സഹായത്തോടെ പഠനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും നടക്കാതെ വരുകയായിരുന്നു. കമ്പനി വലിയ തുക ആവശ്യപ്പെെട്ടന്ന പേരിലാണ് പരിശോധന മാറ്റിവെച്ചത്. തുടര്‍ന്ന് അവരുടെ സോഫ്റ്റ്വെയര് ഉപയോഗിച്ച് കെ.എസ്.ഇ.ബി എൻജിനീയര്‍മാര്‍ തന്നെ പഠനം നടത്തുന്ന കാര്യം പരിഗണിച്ചു. ഇതിനു തീരുമാനമായെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നടപ്പായില്ല.
ജലനിരപ്പ് ഉയരുന്നതനുസരിച്ച് ഡാമിന് നേരിയ വികാസം സംഭവിക്കുകയും ജലനിരപ്പ് താഴുമ്പോള്‍ ഇത് പൂർവസ്ഥിതിയില്‍ എത്തേണ്ടതുമാണ്. അണക്കെട്ട് പൂര്‍ണ സംഭരണശേഷിയിലെത്തി നില്‍ക്കെ നിർമാണ തത്ത്വമനുസരിച്ച് ചലനവ്യതിയാനം സംഭവിക്കണം. ഇതാണ് ആര്‍ച്ച് ഡാമിെൻറ രൂപകൽപന. എന്നാല്‍, ‘അപ്സ്ട്രീമി’ല്‍ മാത്രം ഇൗ വ്യതിയാനമുണ്ടാകുകയും ‘ഡൗൺ സ്ട്രീമി’ൽ ഇതുണ്ടാകുന്നില്ലെന്നുമാണ് കണ്ടെത്തിയത്. ഇക്കാര്യം ‘മാധ്യമം’ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. കനേഡിയന്‍ കമ്പനിയായ സര്‍വേയര്‍ ട്രിനിഗര്‍ ഷെനിവര്‍ട്ടാണ് (എസ്.എന്‍.സി) 1976ൽ കമീഷൻ ചെയ്ത ഇടുക്കി ആര്‍ച്ച് ഡാം രൂപകൽപന ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.