നടൻ ഇടവേള ബാബു ഹരിപ്പാട് ഐശ്വര്യ കേരള യാത്ര സ്വീകരണ വേദിയിൽ രമേശ് ചെന്നിത്തലക്കും ഉമ്മൻ ചാണ്ടിക്കുമൊപ്പം
Posted On
date_range Updated On
date_range ഞാൻ പണ്ടേ കോൺഗ്രസുകാരൻ, കെ.എസ്.യു സ്ഥാനാർഥി, തെരഞ്ഞെടുപ്പിൽ ഏറെ പ്രതീക്ഷ -ഇടവേള ബാബു
ആലപ്പുഴ: താൻ കോൺഗ്രസിലേക്ക് എന്ന് പ്രത്യേകം പറയേണ്ടതില്ലെന്നും പണ്ടേ കോൺഗ്രസുകാരനാണെന്നും നടൻ ഇടവേള ബാബു. ഏറെ പ്രതീക്ഷയോടെയാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ കാണുന്നത്. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് ഹരിപ്പാട് നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിനിമാ സംഘടനയായ 'അമ്മ'യുടെ സെക്രട്ടറി കൂടിയായ ഇടവേള ബാബു.
പഠിക്കുന്ന കാലത്ത് കെ.എസ്.യു സ്ഥാനാർഥിയായിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ പലരും കോൺഗ്രസ് അനുഭാവികളാണ്. പലരും പറയുന്നില്ലെന്ന് മാത്രം. എന്നാൽ, ഇനി പറയും. അതിനുള്ള അവസരമാണിത്. അതിന് വേണ്ടി കൂടിയാണ് ഈ വേദിയിലെത്തിയതെന്നും ഇടവേള ബാബു പറഞ്ഞു.
നടൻ രമേഷ് പിഷാരടിയും ഇടവേള ബാബുവിനൊപ്പം ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.