അന്തർ സംസ്​ഥാന തൊഴിലാളികൾക്ക്​ ഐ.ഡി കാർഡ്​ നൽകും

തിരുവനന്തപുരം: അന്തർ സംസ്​ഥാന തൊഴിലാളികളുടെ പ്രശ്​നങ്ങൾ പരിഹരിക്കാൻ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ സംവിധാനമൊരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതി​​െൻറ ഭാഗമായി തൊഴിലാളികൾക്ക്​ ഐ.ഡി കാർഡ്​ വിതരണം ചെയ്യും. ഈ കാർഡ്​ വഴി തൊഴിൽ വകുപ്പ്​ പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ്​ പരിരക്ഷയും ലഭ്യമാകുമെന്ന്​ അദ്ദേഹം പറഞ്ഞു.

ലോക്ക്​ഡൗൺ സമയത്ത്​ കേരളത്തിലുള്ള തൊഴിലാളികൾക്ക്​ എല്ലാ സൗകര്യവും ഏർപ്പെടുത്തും. കരാറുകാരുടെ കീഴിലല്ലാതെ ഒറ്റപ്പെട്ട്​ താമസിക്കുന്നവർക്കും സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്​. ഇവർക്ക്​ ഭക്ഷണം ലഭ്യമാക്കണം. തൊഴിൽ വകുപ്പി​​െൻറ നേതൃത്വത്തിലാണ്​ ഇക്കാര്യങ്ങൾ ഉറപ്പാ​േക്കണ്ടതെങ്കിലും ഇപ്പോഴത്തെ പ്ര​േത്യക സാഹചര്യം കണക്കിലെടുത്ത്​ തദ്ദേശ സ്വയം ഭരണ സ്​ഥാപനങ്ങളിലെ ജനപ്രതിനിധികളും സെക്രട്ടറിമാരും ഇക്കാര്യം ശ്രദ്ധിക്കണമെന്ന്​ മുഖ്യമന്ത്രി അറിയിച്ചു.

Tags:    
News Summary - ID Cards For Migrant Labours Kerala -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.