തിരുവനന്തപുരം: ചന്ദ്രിക ദിനപ്പത്രത്തിനായി കാമ്പയിൻ നടത്തിയ പണമാണ് പഞ്ചാബ് നാഷനൽ ബാങ്കിൽ നിക്ഷേപിച്ചതെന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ് നിയമസഭയിൽ വ്യക്തമാക്കി. ചന്ദ്രിക എല്ലാവർഷവും കാമ്പയിൻ നടത്താറുണ്ട്. 2016ലും കാമ്പയിൻ നടത്തി. എന്നാൽ 50,000 മുകളിൽ തുക ബാങ്കിൽ നിക്ഷേപിച്ചാൽ അപ്പോൾ തന്നെ ഇൻകംടാക്സ് വകുപ്പിനെ അറിയിക്കുന്ന സോഫ്ട്വെയർ സംവിധാനം നിലവിലുണ്ട്.
പത്ത് കോടി രൂപ നിക്ഷേപിച്ചപ്പോൾ െഎ.ടി വകുപ്പിെൻറ ശ്രദ്ധയിൽപ്പെട്ടു. അവർ വിശദീകരണം തേടി. കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനമാണെന്നും നഷ്ടത്തിൽ പ്രവർത്തിക്കുകയാണെന്നും ചന്ദ്രിക മാനേജ്മെൻറ് വിശദീകരണം നൽകി. നോട്ട് നിരോധന കാലമായതിനാൽ നികുതി ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പണം നിക്ഷേപിച്ചതെന്നും വിശദീകരിച്ചു.
എന്നാൽ നികുതി അടക്കണമെന്ന നിലപാടാണ് ഇൻകംടാക്സ് വകുപ്പ് കൈക്കൊണ്ടത്. വൺടൈം സെറ്റിൽമെൻറ് എന്ന നിലയിൽ തുക അടക്കണമെന്നും അവർ ആവശ്യപ്പെട്ടു. 2.24 കോടി രൂപ പിഴയായി അടച്ച് പണം ഫ്രീസ് ചെയ്ത നടപടി മാറ്റി പണം കോഴിക്കോട് ഹെഡ് ഒാഫിസിലേക്ക് മാറ്റുകയായിരുന്നുവെന്നും ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കി.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.