മലപ്പുറം: തോൽവികളിൽ തളരാതെയുള്ള പോരാട്ടം സജാദിനെ എത്തിച്ചത് അഭിമാനനേട്ടത് തിൽ. അഞ്ചാം ശ്രമത്തിലാണ് കരുവാരകുണ്ട് പുൽവെട്ട സ്വദേശിയായ പി. മുഹമ്മദ് സജാദ് 390 ാം റാങ്കോടെ ഈ നേട്ടം സ്വന്തമാക്കിയത്. സജാദിെൻറ തന്നെ ഭാഷയിൽ പറഞ്ഞാൽ പത്താം തരം വരെ ഒഴപ്പി പഠിച്ചതിനാലാണ് പ്ലസ്ടുവിന് സയൻസ് ലഭിക്കാത്തതും ഹ്യുമാനിറ്റീസ് എടുത്തുപഠിച്ചതും.
പിന്നീട് സിവിൽ സർവിസ് എന്ന ആഗ്രഹവും നേടി. മലപ്പുറം, കോഴിക്കോട് നവോദയകളിൽ സ്കൂൾ വിദ്യാഭ്യാസവും ഫാറൂഖ് കോളജിൽനിന്ന് സോഷ്യോളജിയിൽ ബിരുദവും േനടി. ജാമിയ മിലിയ ഇസ്ലാമിയ യൂനിവേഴ്സിറ്റിയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും നെറ്റും കരസ്ഥമാക്കി.
തിരുവനന്തപുരത്ത് സിവിൽ സർവിസ് പരിശീലനം നേടിയ സജാദ് ചില സ്ഥാപനങ്ങളിൽ അധ്യാപകനായും ജോലിനോക്കി. കരുവാരകുണ്ട് ജി.എച്ച്.എസ്.എസ് റിട്ട. അധ്യാപകൻ അബ്ദുൽ റഹ്മാൻ സുല്ലമിയുടെയും സി. ഖദീജയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.