Posted On
date_range Updated On
date_range ഫോൺ വിവാദം: ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിനോദിനിക്ക് മൂന്നാമതും ഇ.ഡി നോട്ടീസ്
കൊച്ചി: ഐ ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസ് മൂന്നാമതും നോട്ടീസ് അയച്ചു. ഈ മാസം 30 ന് കസ്റ്റംസ് ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്.
രണ്ട് തവണ നോട്ടീസയച്ചിട്ടും വിനോദിനി ഹാജരാകത്തതിനാലാണ് ഇ.ഡി മൂന്നാമതും നോട്ടീസ് അയച്ചിരിക്കുന്നത്. ഇത്തവണ തപാല്‍ മാര്‍ഗവും ഇ-മെയിലിലും നോട്ടീസ് അയച്ചിട്ടുണ്ട്. 30 നും വിനോദിനി ഹാജരായില്ലെങ്കില്‍ കോടതി വഴി വാറന്‍റ് അയക്കാനാണ് നീക്കം.
ലൈഫ് മിഷന്‍ പദ്ധതിയുടെ കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിൽ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. എന്നാൽ സന്തോഷ് ഈപ്പനിൽ നിന്ന് താൻ ഫോൺകൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറിയില്ലെന്നുമാണ് വിനോദിനി പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.