തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ മാറ്റിയ രീതിയിൽ ഐ ഗ്രൂപ്പിന് അമർഷം. തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ നേതൃമാറ്റം ഹൈകമാൻഡ് ആഗ്രഹിച്ചിരുെന്നങ്കിൽ മുൻകൂട്ടി അറിയിക്കാമായിരുന്നു. അങ്ങെനയെങ്കിൽ സ്വയം മാറിനിൽക്കാൻ അവസരം ലഭിക്കുമായിരുെന്നന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഹൈകമാന്‍ഡ് തീരുമാനം അംഗീകരിക്കുെന്നന്ന് പറയുേമ്പാഴും ചെന്നിത്തലയെ അപമാനിേക്കണ്ടിയിരുന്നിെല്ലന്നാണ് വാദം. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ചെന്നിത്തലയുടെ തലയില്‍ കെട്ടിവെക്കുന്നതാണ് തീരുമാനം. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും അവർ കരുതുന്നു. സംഘടന ചുമതലയുള്ള എ.െഎ.സി.സി ജന. സെക്രട്ടറി കെ.സി. വേണുഗോപാലിനെയാണ് അവർ കുറ്റപ്പെടുത്തുന്നത്. സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പുകളെ പിളർത്തി പുതിയൊരു ഗ്രൂപ്പിന് രൂപം നൽകാൻ അദ്ദേഹം കുറച്ചുകാലമായി നടത്തിവരുന്ന നീക്കങ്ങളുടെ ഭാഗമാണ് സതീശെൻറ നിയമനമെന്നും ഐ പക്ഷം സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.