Posted On
date_range Updated On
date_range താൻ മുജാഹിദല്ല; മുസ് ലിം ലീഗുകാരൻ -ഇ.ടി മുഹമ്മദ് ബഷീർ
കോഴിക്കോട്: താൻ മുജാഹിദുകാരനല്ലെന്ന് മുതിർന്ന നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പി. താൻ മുസ് ലിം ലീഗുകാരനാണ്. മുജാഹിദുകാരനാണെന്ന പ്രചരണം എങ്ങനെ വന്നുവെന്ന് അറിയില്ല. സലഫിസം തീവ്രവാദമാണെന്ന പ്രചാരണം തെറ്റാണെന്നും ബഷീർ പറഞ്ഞു.
സമസ്ത വിഭാഗവുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തിട്ടുണ്ട്. ലീഗ് വിഭാവനം ചെയ്യുന്ന മുസ് ലിം സംഘടനകളുടെ പൊതുവേദിയിൽ പോപ്പുലർ ഫ്രണ്ട് ഇല്ലെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ബഷീർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.