നിരപരാധിയാണ്​, ഭർത്താവും രണ്ടാംഭാര്യയും ചേർന്ന്​ മകനെ ഭീഷണിപ്പെടുത്തി; കടയ്​ക്കാവൂർ കേസിലെ മാതാവ്​

തിരുവനന്തപുരം: ഭർത്താവും രണ്ടാംഭാര്യയും ചേർന്ന്​ മകനെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന്​ കടയ്​ക്കാവൂർ കേസിൽ പ്രതിയായ അമ്മ. താൻ നിരപരാധിയാണെന്നും സത്യാവസ്​ഥ പുറത്തുകൊണ്ടുവരണമെന്നും കോടതിവിധിയിൽ സന്തോഷമുണ്ടെന്നും അവർ മാധ്യമങ്ങളോട്​ പറഞ്ഞു.

വെള്ളിയാഴ്ചയാണ്​ കേസിൽ ഹൈകോടതി ഇവർക്ക്​ ജാമ്യം ലഭിച്ചത്​. ജാമ്യാപേക്ഷയെ സർക്കാർ കോടതിയിൽ എതിർത്തിരുന്നു. തിരുവനന്തപുരം പോക്​സോ കോടതി ജാമ്യം തള്ളിയതോടെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു മാതാവ്​. കർശന ഉപാധികളോടെയാണ്​ ഹൈകോടതി ജാമ്യം.

വിവാഹ ബന്ധം വേർപ്പെടുത്താതെ ഭർത്താവ്​ രണ്ടാം വിവാഹത്തിന്​ ശ്രമിച്ചതോടെയാണ്​ പ്രശ്​നങ്ങളുടെ തുടക്കമെന്നാണ്​ യുവതിയുടെ ബന്ധുക്കളുടെ ആരോപണം. 13 വയസായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പോക്​സോ കേസിലാണ്​ ഇവർ ജയിലിലായത്​. ​ ഡിസംബർ 18ന്​ അമ്മക്കെതിരെ കേസെടുക്കുകയായിരുന്നു.

Tags:    
News Summary - I am Innocent husband and second wife threatened son Kadakkavur case Mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.