കോഴിക്കോട്: ശബരിമല സ്വർണക്കൊള്ളയിൽ തട്ടിപ്പിന് കൂട്ടി നിന്നിട്ടില്ലെന്ന് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ. 2019ലാണ്ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടത്. പുതിയ വാതിൽ സംഭാവന ചെയ്യാമോ എന്ന്ചോദിച്ചപ്പോൾ ഭാഗ്യമെന്ന് കരുതി ഏറ്റെടുത്തു. തട്ടിപ്പിലൂടെ നേടിയ സ്വർണമാണെന്ന് അറിയില്ലായിരുന്നുവെന്നും ഗോവർധൻ പറഞ്ഞു.
35 വർഷമായി അയ്യപ്പ ഭക്തനാണ്. അമ്പലത്തിന് നിരവധി സംഭാവനകൾ കൊടുത്തിട്ടുണ്ട്. 2019ൽ പോറ്റിയെ കണ്ടുമുട്ടി, അതു വഴിക്ഷേത്ര വാതിൽ നന്നാക്കാൻ അവസരം കിട്ടി. പോറ്റി ആവശ്യപ്പെട്ടതാണ്. കോടിക്കണക്കിന് ഭക്തരിൽ നിന്ന് എനിക്ക് കിട്ടിയ ഭാഗ്യമായി കരുതി. കേരളത്തിൽ നിന്ന് മരംവാങ്ങി. ബംഗളൂരുവിൽ വെച്ച് വാതിൽ നിർമിച്ചു. പ്ലേറ്റിങ്ചെയ്തു. ബെല്ലാരിയിൽ ജ്വല്ലറിയിൽ കൊണ്ടുവന്ന്പൂജ ചെയ്തു .
എസ്ഐടി അന്വേഷണം നടക്കുന്നതിനാൽ സ്വർണത്തെക്കുറിച്ച് വിവരങ്ങൾ പറയാൻ കഴിയില്ല. എസ്.ഐ.ടി തിരുവനന്തപുരത്തേക്ക്വിളിപ്പിച്ചു. ഇന്നലെ ബെല്ലാരിയിലേക്ക് എസ്.ഐ.ടി വന്നു. മൊഴി കൊടുത്തിരുന്നു. രേഖകളും കൊടുത്തു. ഞാൻ തെറ്റ്ചെയ്തിട്ടില്ല,
ഞാൻ അയ്യപ്പ ഭക്തനാണ്. സ്വർണം കളവാണെന്ന് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ അത് ചെയ്യുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിൽ നിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി കടത്തിയ സ്വർണം ബെല്ലാരിയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റി ബെല്ലാരിയിലെ സ്വർണ വ്യാപാരിയായ ഗോവർദ്ധന് വിറ്റ സ്വർണമാണ് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തത്.
ഇന്നലെ വൈകുന്നേരം എസ്.പി ശശിധരന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. 400 ഗ്രാമിന് മുകളിലുള്ള സ്വർണ കട്ടികളാണ് കണ്ടെത്തിയിരിക്കുന്നത്.
ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി ഗോവര്‍ധനാണ്സ്വര്‍ണം വിറ്റതെന്ന് കണ്ടെത്തിയിരുന്നു. പോറ്റി 476 ഗ്രാം സ്വർണം കൈമാറിയെന്നായിരുന്നു ഗോവര്‍ധന്‍റെ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.