മുസ്ലിം പ്രശ്നങ്ങളിൽ സി.പി.എമ്മിന് കാപട്യം -അബ്ദുസ്സമദ് പൂക്കോട്ടൂർ

മലപ്പുറം: മുസ്ലിംകളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ സി.പി.എമ്മിന് കാപട്യമാണെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ. മലപ്പുറത്ത് ‘മീഡിയവൺ’ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലസ് വൺ സീറ്റ് വിഷയത്തിലും വഖഫ് ബോർഡ് നിയമനങ്ങളുമായ ബന്ധപ്പെട്ട തീരുമാനങ്ങളിലുമെല്ലാം ഇത് വ്യക്തമാണ്. അടിസ്ഥാന പ്രശ്നങ്ങളിൽ ഇടപെടാതെ വൈകാരിക വിഷയങ്ങളിൽനിന്ന് നേട്ടമുണ്ടാക്കാനാണ് ശ്രമം.

ഏകസിവിൽ കോഡിനെ എതിർക്കുകയും സമുദായങ്ങളുടെ അവകാശങ്ങൾ പൊളിച്ചെഴുതണമെന്ന് പറയുന്നതും ശരിയായ നയമല്ല. അത് ഇരട്ടത്താപ്പാണ്. പൗരത്വ സമരങ്ങൾക്കെതിരെയെടുത്ത കേസുകൾ ആദ്യം പിൻവലിക്കണം. സമാധാനപരമായ സമരങ്ങൾക്കെതിരെ കലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പുകളാണ് പലയിടത്തും ചുമത്തിയത്. പല സംസ്ഥാനങ്ങളിലും പൗരത്വ സമരങ്ങൾക്കെതിരെ എടുത്ത കേസുകൾ റദ്ദാക്കി. കേരളത്തിൽ ഒഴിവാക്കുന്നില്ല. ഈ കേസുകൾ പിൻവലിക്കുന്നതിന് സർക്കാറിന്‍റെ മുന്നിൽ എന്താണ് തടസ്സമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Hypocrisy for CPM in Muslim issues -Abdussamad Pookkottur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.