കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് സംവിധായകനുമായ സമീർ താഹിർ ഫ്ലാറ്റ് ഒഴിഞ്ഞുകൊടുക്കണമെന്ന് അസോസിഷേൻ. ഇതുസംബന്ധിച്ച് അസോസിയേഷൻ ഫ്ലാറ്റ് ഉടമക്ക് കത്ത് നൽകി.
രണ്ടുദിവസം മുമ്പാണ് സമീർ താഹിർ താമസിച്ചിരുന്ന മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയിലായത്. തൃശൂർ സ്വദേശിയായ സമീർ താഹിർ വാടകക്ക് താമസിക്കുന്ന ഫ്ലാറ്റിന്റെ ഉടമ. ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തതിന് പിന്നാലെ ബുധനാഴ്ച ഫ്ലാറ്റ് അസോസിയേഷൻ യോഗം ചേർന്നിരുന്നു. പ്രമുഖരടക്കം താമസിക്കുന്ന ഫ്ലാറ്റാണ്. എന്നാൽ ഉടമകളേക്കാൾ കൂടുതൽ ഇവിടെയുള്ളത് വാടകക്കാരാണ്. സംഭവം തങ്ങൾക്ക് നാണക്കേടുണ്ടാക്കിയെന്നാണ് ഫ്ലാറ്റ് ഉടമയോട് അസോസിയേഷൻ പറഞ്ഞിരിക്കുന്നത്. സമീർ താഹിറിനെ ഉടൻ ഫ്ലാറ്റിൽ നിന്ന് ഒഴിവാക്കണമെന്നും കത്തിൽ അസോസിയേഷൻ ആവശ്യപ്പെട്ടു.
കുറച്ചു നാളുകളായി സമീർ താഹിർ താമസിക്കുന്ന ഫ്ലാറ്റ് എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരി ഉപയോഗിക്കാനുള്ള ഇടത്താവളമായാണ് സമീർ ഈ ഫ്ലാറ്റിനെ കാണുന്നത് എന്നാണ് എക്സൈസ് അധികൃതർ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.