Posted On
date_range Updated On
date_range നവോത്ഥാന സമിതിയിൽനിന്ന് ഹുസൈൻ മടവൂർ രാജിവെച്ചു
തിരുവനന്തപുരം: കേരള നവോത്ഥാന സമിതിയിൽനിന്ന് വൈസ് ചെയർമാൻ ഡോ. ഹുസൈൻ മടവൂർ രാജിവെച്ചു. മുസ്ലിം സമുദായം സർക്കാറിൽനിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്ന സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് രാജി.
ഇടതു സർക്കാർ മുസ്ലിം പ്രീണനം നടത്തിയതുകൊണ്ടാണ് ഈഴവർ ഇടതുപക്ഷത്തെ കൈയൊഴിഞ്ഞതെന്നും അതാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരുപാട് സമുദായങ്ങൾ ഉള്ള സമിതിയാണിത്. നവോത്ഥാന സമിതിയുടെ ചെയർമാനായ വെള്ളാപ്പള്ളി മറ്റൊരു സമുദായത്തെക്കുറിച്ച് ഇങ്ങനെ പറയുന്നത് സങ്കടകരമാണ്. ആ സങ്കടം ബോധ്യപ്പെടുത്താനാണ് വൈസ് ചെയർമാൻ സ്ഥാനം രാജിവെച്ചത്. അദ്ദേഹം പ്രസ്താവന പിൻവലിക്കണം -ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.