പെരിന്തല്‍മണ്ണ/കോഴിക്കോട്: ശബരിമല ദര്‍ശനത്തിലൂടെ വാർത്തകളിൽ നിറഞ്ഞ അങ്ങാടിപ്പുറം സ്വദേശിനി കനകദുര്‍ഗയ െ (38) ഭര്‍തൃമാതാവ് മർദിച്ചതായി പരാതി. വീട്ടിൽ കയറുന്നത് തടഞ്ഞ ഭര്‍തൃമാതാവ്, തന്നെ തലക്കടിച്ച് പരിക്കേൽപിച്ചത ായി കനകദുർഗ പറഞ്ഞു. തുടർന്ന് പെരിന്തൽമണ്ണയിലെ ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയ ഇവരെ മഞ്ചേരി മെഡിക്കൽ കോളജ ് ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് െമഡിക്കൽ കോളജിലേക്കും മാറ്റി.
ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാ യിരുന്നു സംഭവം. ഡിസംബർ 21ന് വൈകീട്ട് വീട്ടിൽനിന്ന് പോയ കനകദുർഗ ചൊവ്വാഴ്ചയാണ് തിരിച്ചെത്തിയത്. വീട്ടിൽ പ്രവേശിച്ചപ്പോൾ ഭര്‍തൃമാതാവ് പട്ടികകൊണ്ട് അടിച്ചതായാണ് മൊഴി.
തലക്കും തോളെല്ലിനും ചെവിക്കും കാലിനും പരിക്കുണ്ട്. തലകറക്കമുണ്ടായ തന്നെ വീടിന് പുറത്താക്കി ഭര്‍തൃമാതാവ് വാതിലടച്ചെന്നും പുറത്ത് കാവലുണ്ടായിരുന്ന പൊലീസിെൻറ സഹായത്താൽ ജില്ല ആശുപത്രിയിലെത്തുകയായിരുന്നെന്നും അവർ പറഞ്ഞു. തടഞ്ഞുവെക്കൽ, മർദിക്കൽ എന്നീ വകുപ്പുകളിൽ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു.
ശബരിമല ദർശനത്തിെൻറ പേരിൽ പ്രതിഷേധം നടന്നതിനാൽ ഇവരുടെ വീടിന് പൊലീസ് കാവലുണ്ട്. സിവിൽ സപ്ലൈസ് കോർപറേഷനിൽ അസി. സെയിൽസ് മാനേജറായ കനകദുർഗ അവധി കഴിഞ്ഞതിനാൽ ജോലിയിൽ പ്രവേശിക്കാനായാണ് 26 ദിവസത്തിന് ശേഷം വീട്ടിലെത്തിയത്. സംഭവസമയത്ത് ഭർത്താവ് ക്ഷേത്രദർശനത്തിനും മക്കൾ ട്യൂഷനും പോയതായിരുന്നു.
പത്തിലധികം പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണള ഉച്ചക്ക് 1.30ന് കനകദുർഗയെ കോഴിക്കോെട്ടത്തിച്ചത്. പരിക്ക് ഗുരുതരമല്ലെന്നും പരിശോധനയിൽ കാര്യമായ പ്രശ്നങ്ങളില്ലെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.ജി. സജീത് കുമാർ പറഞ്ഞു. പരിശോധനയുമായി ബന്ധപ്പെട്ട മറ്റു റിപ്പോർട്ടുകൾ ബുധനാഴ്ച രാവിലെ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വീട്ടിൽ കയറുന്നത് തടഞ്ഞപ്പോൾ തള്ളിത്താഴെയിട്ടതായി കാണിച്ച് ഭർതൃമാതാവ് അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിലെ പാറക്കോട്ട് സുമതിയമ്മ (70) പെരിന്തൽമണ്ണയിലെ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. ചൊവ്വാഴ്ച രാവിലെ മറ്റ് ചിലര്‍ക്കൊപ്പമെത്തിയ കനകദുര്‍ഗ വീട്ടിൽ കയറുന്നത് താന്‍ തടെഞ്ഞന്നും ഇതിനിടെ തന്നെ തള്ളിത്താഴെയിടുകയായിരുന്നെന്നും ഭർതൃമാതാവ് സുമതിയമ്മ പറഞ്ഞു. വീണ താന്‍ എഴുന്നേറ്റുവന്ന് കനകദുര്‍ഗയെ തള്ളിപ്പുറത്താക്കി വാതിലടക്കുകയായിരുന്നു- അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.