ഫോണില്‍ പുരുഷന്റെ ശബ്ദം കേട്ടെന്ന്: ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് സംശയത്തിന്‍റെ പേരില്‍

ആലപ്പുഴ: സംശയ രോഗത്തെ തുടർന്ന് കുട്ടനാട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ആലപ്പുഴ രാമങ്കരി വേഴപ്ര ചിറയില്‍ അകത്തെപറമ്പില്‍ മതിമോള്‍ (വിദ്യ 42) ആണ് കൊല്ലപ്പെട്ടത്.

രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. ഭര്‍ത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ വിദ്യയെ വിനോദ് നിരന്തരം വിളിച്ചുകൊണ്ടിരുന്നിട്ടും ഫോണെടുത്തിരുന്നില്ല. പിന്നീട് ഒരുവട്ടം കോള്‍ എടുത്ത് പിന്നെ വിളിക്കാമെന്ന് പറഞ്ഞു. എന്നാല്‍ വിദ്യ ഫോണ്‍ കട്ട് ചെയ്തിരുന്നില്ലെന്നും ഫോണില്‍ താന്‍ ഒരു പുരുഷന്റെ ശബ്ദം കേട്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

ചതിക്ക് പകരം ചതിയെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. രാമങ്കരി ജങ്ഷനില്‍ ഹോട്ടല്‍ നടത്തുകയാണ് ദമ്പതികള്‍. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി വീട്ടുമുറ്റത്ത് വെച്ചാണ് വിനോദ് വിദ്യയുടെ വയറ്റില്‍ കത്തി കൊണ്ടു കുത്തിയത്. കുത്തേറ്റു വഴിയില്‍ വീണു കിടന്ന വിദ്യയെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Tags:    
News Summary - Husband stabs wife to death over suspicion of hearing a man's voice on phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.