????? ?????

കൊച്ചിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പൊലീസിൽ കീഴടങ്ങി

പള്ളുരുത്തി: ഭാര്യയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്​റ്റേഷനിൽ കീഴടങ്ങി. പള്ളുരുത്തി കടേ ഭാഗം എച്ച്.എം.സി റോഡിൽ വട്ടക്കാട്ട് വീട്ടിൽ സാഗരൻ (65) ആണ് ഭാര്യ മനോരമ (58) യെ കേബിൾ ടി.വിയുടെ വയർ ഉപയോഗിച്ച് കഴുത ്ത് മുറുക്കി കൊലപ്പെടുത്തിയത്.

വ്യാഴാഴ്ച ഉച്ചക്ക്​ ഒരു മണിയോടെയാണ് സംഭവം. അടുക്കളയിലാണ് മനോരമയുടെ മൃതദേഹം ക​ണ്ടത്​. സാഗരനും ഭാര്യയും തമ്മിലുള്ള വഴക്കിനിടെ മനോരമ കാലുതെറ്റി തറയിൽ തലയടിച്ചു വീണു. തലയിൽ നിന്ന്​ രക്തം ഒഴുകുന്നതു കണ്ട സാഗരൻ ടി.വിയുടെ സെറ്റ്​ടോപ്​ ബോക്​സിലെ കേബിൾ വയർ വലിച്ചെടുത്ത്​ കഴുത്തിൽ വരിഞ്ഞുമുറുക്കി. ഭാര്യ മരിച്ചെന്ന്​ ഉറപ്പുവരുത്തിയ ശേഷം ഇയാൾ വീട് പൂട്ടി പൊലീസ് സ്​റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. സാഗരൻ നിത്യവും ഭാര്യയുമായി കലഹമുണ്ടാക്കുമായിരുന്നെന്ന് പരിസരവാസികൾ പറയുന്നു. വഴക്ക്​ പതിവായതിനാൽ സമീപവവാസികൾ വ്യാഴാഴ്ചത്തെ ബഹളവും ഗൗനിച്ചില്ല.

രണ്ടു വർഷം മുമ്പ്​ സാഗര​​െൻറ മകൾ ചിന്നു ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് ഇയാൾ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത​ ശേഷം വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പള്ളുരുത്തി സി.ഐ ജോയി മാത്യു പറഞ്ഞു. ഇവരുടെ മകൻ സഞ്​ജയ് മറ്റൊരു വീട്ടിലാണ് താമസം.


Tags:    
News Summary - Husband Killed Wife in Kochi-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.