Posted On
date_range Updated On
date_range കാസർകോട്ട് ഭാര്യയെ വെടിവച്ചു കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു
കാസർകോട്: ഭാര്യയെ വെടിെവച്ചു കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. ആദുർ പൊലിസ് േസ്റ്റഷൻ പരിധിയിൽ കാനത്തൂർ കോളിയടുക്കം വടക്കേക്കര കോളനിയിൽ ബേബിയാണ് കൊല്ലപെട്ടത്.
ഭാര്യയെ കൊന്ന ശേഷം ഭർത്താവ് വിജയൻ വനത്തിനകത്ത് കയറി തൂങ്ങി മരിക്കുകയായിരുന്നു. കൊലപാതകത്തിന് കാരണം കുടുംബവഴക്കെന്ന് പൊലീസ് പറഞ്ഞു.
നാടൻ തോക്ക് ഉപയോഗിച്ച് തലക്ക് വെടിവെച്ചായിരുന്നു കൊലപാതകം. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന വനിത കമീഷൻ അംഗം ഷാഹിദാ കമാൽ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.