ഭാര്യയെ വെട്ടി കൊലപ്പെടുത്തി റിട്ട. എസ്​.​െഎ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു

ഇരിങ്ങാലക്കുട: ഭാര്യയെ വെട്ടി കൊലപ്പെടുത്തിയശേഷം റിട്ട. സബ് ഇന്‍സ്‌പെക്ടറായ ഭര്‍ത്താവ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു. ഇരിങ്ങാലക്കുട പൊലീസ് സ്​റ്റേഷനു സമീപമാണ്​ സംഭവം. മാള സ്വദേശി കുട്ടപ്പശ്ശേരി വീട്ടില്‍ ഇമ്മാനുവലാണ്​ (68) ഭാര്യ മേഴ്‌സിയെ (64) കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്​. വെള്ളിയാഴ്ച രാവിലെയാണ്​ കാട്ടുങ്ങച്ചിറയിൽ ഇവർ താമസിക്കുന്ന വീട്ടിൽ ഇരുവരുടെയും മൃതദേഹം കണ്ടത്​. അമേരിക്കയിലുള്ള മൂത്തമകളുടെ അടുത്തേക്ക്​ മേഴ്​സി പോകുന്നതിനെ കുറിച്ചുള്ള കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കരുതുന്നതായി ഇരിങ്ങാലക്കുട പൊലീസ് പറഞ്ഞു. 

വെള്ളിയാഴ്ച രാവിലെ വീട്ടില്‍ പാല്‍ കൊണ്ടുവന്ന യുവാവാണ് ഇമ്മാനുവല്‍ തൂങ്ങി മരിച്ചതായി കണ്ടത്. തുറന്ന്​ കിടന്നിരുന്ന ജനലി​​​െൻറ കര്‍ട്ടണ്‍ നീങ്ങി കിടന്നിരുന്നു. ഉടൻ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി വീട്​ തുറന്നു പരിശോധിച്ചപ്പോഴാണ് മ​െറ്റാരു മുറിയില്‍ മേഴ്‌സിയുടെ രക്തം പുരണ്ട മൃതദേഹം കണ്ടത്. ഇമ്മാനുവല്‍ ആന്ധ്ര പൊലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു. മേഴ്‌സി ഇരിങ്ങാലക്കുടയിലെ സ്വകാര്യ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ അധ്യാപികയായിരുന്നു. സർവീസില്‍ നിന്ന്​ വിരമിച്ച ഇരുവരും വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ആസാദ് റോഡിന്​ സമീപം ഇവരുടെ പുതിയ വീടി​​​െൻറ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. 

നാലു പെണ്‍മക്കളില്‍ മൂന്നു പേരും വിവാഹിതരാണ്. ഇളയമകള്‍ ബംഗളൂരുവില്‍ ഐ.ടി ഉദ്യോഗസ്ഥയാണ്. അമേരിക്കയിലുള്ള മൂത്ത മകളുടെ അടുത്തേക്ക്​ മേഴ്​സി​ പോകുന്നതിനെ ഇമ്മാനുവല്‍ വിലക്കിയ​ത്രെ. തര്‍ക്കത്തിനിടയില്‍ ദേഷ്യം വന്ന ഇയാൾ ഭാര്യയെ വെട്ടുകത്തി കൊണ്ടു വെട്ടി. ഭാര്യ മരിച്ചു വീഴുന്നത്​ കണ്ട ഇമ്മാനുവൽ ആത്മഹത്യ കുറിപ്പ് എഴുതി വെച്ച് തൂങ്ങി മരിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍, ഇവര്‍ തമ്മില്‍ കുടുംബ വഴക്കോ മറ്റു പ്രശ്‌നങ്ങളോ ഇല്ലാതിരിക്കേ പെട്ടെന്നുണ്ടായ പ്രകോപനമായിരിക്കണം ഈ ദാരുണ സംഭവത്തിന്​ കാരണമെന്ന നിഗമനത്തിലാണ്​ പൊലീസ്. വീടി​​​െൻറ വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു. മരണത്തെ കുറിച്ച് മറ്റ്​ ദുരൂഹതകള്‍ ഒന്നുംതന്നെയില്ലെന്ന് ബന്ധുക്കളും പൊലീസും പറഞ്ഞു. ഇരിങ്ങാലക്കുട സർക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. സുരേഷ്, എസ്.ഐ കെ.എസ്. സുശാന്ത് എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. ഷിനിത, ഷാനിത, ഷിബാത, ഷിജിത എന്നിവര്‍ മക്കളും സോണി, വിനിക്, ജിതില്‍ എന്നിവര്‍ മരുമക്കളുമാണ്.

Tags:    
News Summary - Husband Commit Suicide after Killed Wife In Irinjalakkuda-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.