കൊച്ചിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം

കൊച്ചി: കളമശ്ശേരിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ഭർത്താവിന്‍റെ ശ്രമം. ഗുരുതര പരിക്കേറ്റ നീനു (26) എന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ആർഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയാണ് നീനു. സ്കൂട്ടറിൽ കത്തിയുമായി എത്തി എ.കെ.ജി റോഡിൽ വെച്ചാണ് ആർഷൽ ആക്രമണം നടത്തിയത്.

കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ആറു വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഒരു വർഷമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. 

Tags:    
News Summary - husband attempted to kill young woman in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.