തലയോട്ടി കണ്ടെത്തിയ സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range റെയിൽവേ ട്രാക്കിന് സമീപം മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി
കുമ്പള: കാസർകോട് കുമ്പളയിൽ റെയിൽവേ ട്രാക്കിന് സമീപം മനുഷ്യ തലയോട്ടിയും അസ്ഥിയുടെ ഭാഗങ്ങളും കണ്ടെത്തി. ബുധനാഴ്ച വൈകീട്ടോടെയാണ് ഷിറിയ പാലത്തിന് സമീപത്തായി തലയോട്ടിയും അസ്ഥിയുടെ ഭാഗങ്ങളും കണ്ടെത്തിയത്. കുമ്പള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഏകദേശം ആറുമാസത്തോളം പഴക്കമുള്ളതാണ് ഈ അവശിഷ്ടങ്ങളെന്ന് പൊലീസ് പറഞ്ഞു. ട്രെയിൻ തട്ടി മരിച്ചതോ തെറിച്ചുവീണ് മരിച്ചതോ ആയ ആളുടെ ശരീരഭാഗങ്ങൾ ആകാമെന്ന് പൊലീസ് കരുതുന്നു. പൊലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.