തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ പത്ത് കോടിയുടെ കഞ്ചാവ് വേട്ട. പത്ത് കിലോ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തത്. സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് വിദ്യാർഥികൾ പിടിയിലായി.
ഇവരുടെ യാത്രാബാഗിൽ പ്ലാസ്റ്റിക് പൊതികളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. ബാങ്കോക്കിൽനിന്ന് സിങ്കപ്പൂർ വഴി വന്ന സ്കൂട്ട് എയർലൈൻസിലാണ് ഇവർ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയത്.
ബാങ്കോക്കിൽ നിന്ന് ടൂർ കഴിഞ്ഞ് മടങ്ങവേ കൊണ്ടുവന്നത് 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടു വിദ്യാർഥികൾ പിടിയിൽപിടിയിലായവരുടെ പേരുവിവരം കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല. ബംഗളൂരുവിൽ വിദ്യാർഥികളായ ഇവരിലൊരാൾ പെൺകുട്ടിയാണ്. ടൂർപോയി തിരിച്ചുവരുമ്പോഴായിരുന്നു ലഹരികടത്ത്.
യാത്രക്കാരെ കാമറകളിലൂടെ നിരീക്ഷിക്കുന്നതിനിടെ സംശയം തോന്നി തടഞ്ഞുവെക്കുകയും പിന്നീട് ബാഗ് പരിശോധിക്കുകയുമായിരുന്നു. ഇത്രയും വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ആദ്യമായാണ് പിടികൂടുന്നത്. ഇവർ സ്ഥിരമായി വിദേശത്തുനിന്ന് കഞ്ചാവ് കടത്തുന്നവരാണെന്ന സംശയത്തിൽ ഇരുവരും മുമ്പ് നടത്തിയ വിദേശ യാത്രാവിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.