എം.എസ്.സി ഐറീന
Posted On
date_range Updated On
date_range കൂറ്റൻ കണ്ടെയ്നർ കപ്പൽ ‘ഐറീന’ വിഴിഞ്ഞം തീരത്ത്
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ ‘എം.എസ്.സി ഐറീന’ വിഴിഞ്ഞം തീരത്ത്. തിങ്കളാഴ്ച വിഴിഞ്ഞത്തിനു സമീപം കടലിൽ എത്തിയ കപ്പൽ വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ തുറമുഖത്ത് ബെർത്ത് ചെയ്യും. പുറംകടലിലുള്ള ആറ് കപ്പലുകൾ തുറമുഖത്തേക്ക് പ്രവേശിക്കാനുണ്ട്.
ഇതിനുശേഷമാവും ഐറീന എത്തുകയെന്ന് തുറമുഖ അധികൃതർ അറിയിച്ചു. ദക്ഷിണേന്ത്യൻ തുറമുഖങ്ങളിൽ ആദ്യമായാണ് 24,000 ടി.ഇ.യു ശേഷിയുള്ള ‘ഐറീന’ എത്തുന്നത്. പ്രവർത്തനം തുടങ്ങി ഇതുവരെ 331 കപ്പലുകൾ വിഴിഞ്ഞത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.