പ്രിയദർശിനി പദ്ധതിയിൽ പ്രതിഷേധം; ബസുടമകളുടെ സെക്രട്ടേറിയറ്റ് മാർച്ച് 14ന്

തി​രു​വ​ന​ന്ത​പു​രം: പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി കാ​ര​ണം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ബ​സു​ട​മ​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉ​യ​ർ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്. ആ​ദ്യ​ഘ​ട്ട​മാ​യി 14ന്​ ​ബ​സ്​ ഉ​ട​മ​ക​ളും കു​ടും​ബ​ങ്ങ​ളും സെ​ക്ര​ട്ടേ​റി​യ​റ്റ്​ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​മെ​ന്ന്​ കേ​ര​ള സ്​​റ്റേ​റ്റ്​ പ്രൈ​വ​റ്റ്​ ബ​സ്​ ഓ​പ​റേ​റ്റേ​ഴ്​​സ്​ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ര​ണ്ടാം ഘ​ട്ട​മാ​യി ഒ​ക്​​ടോ​ബ​ർ അ​വ​സാ​ന വാ​രം സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്​ മു​ന്നി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തും. ഇ​തി​ന്​ ശേ​ഷ​വും സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന്​ അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ സം​യു​ക്​​ത സ​മ​ര​സ​മി​തി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്​ ന​വം​ബ​ർ ആ​ദ്യ​വാ​രം സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ക്കും.

ടൈ​മി​ങ്​ കോ​ൺ​ഫ​റ​ൻ​സു​ക​ൾ ഓ​ൺ​ലൈ​ൻ വ​ഴി മാ​ത്രം ന​ട​ത്ത​ണ​മെ​ന്ന ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ്​ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ​പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി നി​ല​വി​ൽ വ​ന്ന​തോ​ടെ സ്വ​കാ​ര്യ ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന സ്ത്രീ ​യാ​ത്ര​ക്കാ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലേ​ക്ക്​ മാ​റി​​യ​തോ​ടെ വ​ൻ പ്ര​തി​സ​ന്ധി​യാ​ണ്​ നേ​രി​ടു​ന്ന​ത്. ഡീ​സ​ൽ അ​ടി​ക്കാ​നോ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ മാ​ന്യ​മാ​യ വേ​ത​നം ന​ൽ​കാ​നോ പോ​ലും വ​രു​മാ​നം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

സ്വ​കാ​ര്യ ബ​സു​ക​ൾ വാ​ട​ക​ക്ക്​ എ​ടു​ത്ത്​ സ​ർ​വി​സ്​ ന​ട​ത്താ​മെ​ന്ന്​ വി​ദ​ഗ്​​ധ സ​മി​തി സ​ർ​ക്കാ​റി​നോ​ട്​ ശി​പാ​ർ​ശ ചെ​യ്​​തെ​ങ്കി​ലും സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യും എ​ടു​ത്തി​ല്ലെ​ന്നും സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ കെ.​കെ. തോ​മ​സ്, ഹം​സ ഏ​രി​ക്കു​ന്ന​ൻ, എം.​എ​സ്.​ പ്രേം​കു​മാ​ർ, സി. ​മ​നോ​ജ്​​കു​മാ​ർ, കെ. ​സ​ത്യ​ൻ, വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

തമിഴ്‌നാട് സർക്കാറിന്റെ വനിതകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ കഴിഞ്ഞ ദിവസം 24 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഫെഡറേഷൻ ഓഫ് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷനാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.