ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ജാമ്യം റദ്ദാക്കൽ ഹരജി മാറ്റി

തിരുവനന്തപുരം: പിണറായി വിജയന്‍റെ വസതിയിൽ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് അന്വേഷിച്ച് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി പരിഗണിക്കുന്നത് ഒക്ടോബർ 14ലേക്ക് മാറ്റി.

തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വാദം കേൾക്കുന്നത്. സി.പി.എം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനു, ഒന്നാം പ്രതി നിധിൻ രാജ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. ജാമ്യവ്യവസ്ഥയുടെ ഭാഗമായി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ പ്രതികൾ അവിടെ നടന്ന ഓണാഘോഷത്തിൽ പങ്കെടുത്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഇത് കേസിലെ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.

പ്രതികളായ വൈശാഖ്, അമൽ, ഐ.പി. ബിനു എന്നിവരുടെ മൊബൈൽ ഫോണുകൾ രാസപരിശോധനക്ക് അയക്കാൻ പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജിയും, 27-ാം പ്രതി ആദർശിന്‍റെ പാസ്‌പോർട്ട്, ഫോൺ, ലാപ്ടോപ് എന്നിവ വിട്ടുനൽകണമെന്നാവശ്യപ്പെട്ടുള്ള ഹരജികളും 14ന് പരിഗണിക്കും.

Tags:    
News Summary - ED Officers Attack Case: Bail Cancellation Plea Deferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.