കൊല്ലം: ശക്തമായ കാറ്റിലും മഴയിലും പോളയത്തോടിൽ പരസ്യ ബോർഡ് മറിഞ്ഞുവീണു. നഗരമധ്യത്തിലുണ്ടായ സംഭവത്തിൽ അപകടം ഒഴിവായത് തലനാരിഴക്കാണ്.
ബോർഡിന് അടിയിൽപെട്ട നിർത്തിയിട്ട വാഹനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.
അതേസമയം, തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരച്ചില്ല പൊട്ടി വീണു. തിരുനെൽവേലി - ജാംനഗർ എക്സ്പ്രസിന് മുകളിലേക്കാണ് മരച്ചില്ല വീണത്. ആർക്കും പരിക്കില്ല. രാവിലെ 10 മണിയോടെയാണ് സംഭവം. ഇതേത്തുടർന്ന് ഒരു മണിക്കൂറോളം ട്രാക്കിലൂടെയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.