സ്വപ്നയെ ജോലിയിൽനിന്ന് ഒഴിവാക്കിയതായി എച്ച്.ആർ.ഡി.എസ്

പാലക്കാട്: സ്വപ്ന സുരേഷിനെ എച്ച്.ആർ.ഡി.എസിൽനിന്ന് ഒഴിവാക്കിയതായി സെക്രട്ടറി അജി കൃഷ്ണൻ അറിയിച്ചു. സ്വപ്നക്ക് ജോലി നൽകിയതിന്‍റെ പേരിൽ സംഘടനക്കെതിരെ സംസ്ഥാന സർക്കാർ പകപോക്കൽ നടപടി തുടരുന്നതാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. എച്ച്.ആർ.ഡി.എസ് ഇന്ത്യ എന്ന എൻ.ജി.ഒയുടെ സ്ത്രീശാക്തീകരണ വിഭാഗം-സി.എസ്.ആർ വിഭാഗം ഡയറക്ടറായി കഴിഞ്ഞ ഫെബ്രുവരി 18നാണ് സ്വപ്ന സുരേഷ് നിയമിതയായത്. സ്വർണക്കടത്ത് കേസും തുടർ നടപടികളും സ്വപ്നയുടെ വ്യക്തിപരമായ കാര്യമാണെന്നും ഈ കേസിന്‍റെ കാര്യത്തിൽ എച്ച്.ആർ.ഡി.എസ് ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും അജി കൃഷ്ണൻ വ്യക്തമാക്കി.

എന്നിട്ടും സംഘടനയെ പൊതുസമൂഹത്തിൽ വർഗീയ പരിവേഷം നൽകി അപകീർത്തിപ്പെടുത്തുകയും നിരന്തരം വേട്ടയാടുകയും ചെയ്യുന്നു. എച്ച്.ആർ.ഡി.എസ് പദ്ധതികൾക്ക് സർക്കാർ തുരങ്കം വെക്കുന്നു. സംഘടനക്കെതിരെ പൊലീസ് കള്ളക്കേസുകൾ എടുക്കുകയും പലതരത്തിലെ പ്രതികാരനടപടികൾ തുടരുകയും ചെയ്യുന്നതായി അജി കൃഷ്ണൻ ആരോപിച്ചു. എച്ച്.ആർ.ഡി.എസിന്‍റെ പാലക്കാട് ഓഫിസിൽ ജോലി ചെയ്തിരുന്ന സ്വപ്ന സുരേഷ്, തനിക്ക് ഭീഷണിയുണ്ടെന്നും പാലക്കാടുനിന്ന് കൊച്ചിയിലേക്ക് താമസം മാറ്റുകയാണെന്നും അറിയിച്ചിരുന്നു.

പുറത്താക്കൽ പ്രതീക്ഷിച്ചത് -സ്വപ്​ന

കൊ​ച്ചി: എ​ച്ച്.​ആ​ർ.​ഡി.​എ​സി​ൽ​നി​ന്നു​ള്ള പു​റ​ത്താ​ക്ക​ൽ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​ണെ​ന്ന് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്​​ന സു​രേ​ഷ്. സ​ഹാ​യി​ച്ചി​രു​ന്ന​വ​ർ​പോ​ലും പി​ൻ​മാ​റു​ന്ന സ്ഥി​തി​യാ​ണ്. കാ​ർ ഡ്രൈ​വ​റെ നേ​ര​ത്തേ​ത​ന്നെ പി​ൻ​വ​ലി​ച്ചി​രു​ന്നു. ഇ​നി എ​ച്ച്.​ആ​ർ.​ഡി.​എ​സ് ന​ൽ​കി​യ വീ​ടും മാ​റേ​ണ്ടി​വ​രു​മെ​ന്ന് അ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

എ​ച്ച്.​ആ​ർ.​ഡി.​എ​സി​ൽ വ​നി​ത ശാ​ക്തീ​ക​ര​ണം സി.​ആ​ർ.​എ​സ് വി​ഭാ​ഗം ഡ​യ​റ​ക്ട​റാ​യി​രു​ന്ന സ്വ​പ്​​ന ഒ​രാ​ഴ്ച മു​മ്പാ​ണ് പാ​ല​ക്കാ​ടു​നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. വീ​ട് ല​ഭി​ക്കാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടി​യെ​ന്നും വീ​ട് ന​ൽ​കി​യ വീ​ട്ടു​ട​മ​സ്ഥ​രെ പൊ​ലീ​സും സ്പെ​ഷ​ൽ ബ്രാ​ഞ്ചും നാ​ട്ടു​കാ​രു​മൊ​ക്കെ ഭ​യ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും സ്വ​പ്​​ന പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം, ബു​ധ​നാ​ഴ്ച മൊ​ഴി ന​ൽ​കാ​ൻ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റി​നു മു​ന്നി​ൽ സ്വ​പ്​​ന ഹാ​ജ​രാ​യി​ല്ല. ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ൽ ഹാ​ജ​രാ​കാ​നാ​കി​ല്ലെ​ന്ന് ഇ-​മെ​യി​ൽ മു​ഖേ​ന അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ലെ മ​റ്റൊ​രു പ്ര​തി പി.​എ​സ്. സ​രി​ത്തും ചോ​ദ്യം ചെ​യ്യ​ലി​നെ​ത്തി​യി​ല്ല. സ്വ​പ്​​ന​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കേ​ണ്ട​തി​നാ​ൽ ഹാ​ജ​രാ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് സ​രി​ത് അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, സ​രി​ത് ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ ക്രൈം​ബ്രാ​ഞ്ചി​ന് മു​ന്നി​ൽ ഹാ​ജ​രാ​യി. എ​റ​ണാ​കു​ളം പൊ​ലീ​സ് ക്ല​ബി​ൽ രാ​വി​ലെ ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ൽ വൈ​കീ​ട്ടു​വ​രെ നീ​ണ്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.