സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വിവിധ കാലങ്ങളിലായി സംസ്ഥാന മുഖ്യമന്ത്രി പദവി വഹിച്ചത് 708 പേരാണ്; കാബിനറ്റ് മന്ത്രിമാരുടെ എണ്ണം 3349 വരും. ഇതിൽ 60 ശതമാനവും ജനറൽ വിഭാഗത്തിൽനിന്നായിരുന്നു. മന്ത്രിതല ഉദ്യോഗങ്ങളിൽ രാജ്യത്തെ അധഃസ്ഥിത ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നാമമാത്ര പ്രാതിനിധ്യമാണ് ലഭിച്ചത്. ഒ.ബി.സി വിഭാഗത്തിന്റെ മുഖ്യമന്ത്രി പ്രാതിനിധ്യം 19.5 ശതമാനവും മുസ്ലിം പ്രാതിനിധ്യം 3.4 ശതമാനവുമാണ്.
എസ്.സി 1.8 ശതമാനം. അതേസമയം, എസ്.ടി വിഭാഗത്തിന് മുഖ്യമന്ത്രി തലത്തിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിനും മുകളിൽ ലഭിച്ചു -15.3. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ദശകത്തിൽ ഒരൊറ്റ എസ്.ടി മന്ത്രിപോലുമുണ്ടായിട്ടില്ല. മന്ത്രിമാരും 80 ശതമാനവും സവർണ സമുദായക്കാരായിരുന്നു. ആ ദശകത്തിൽ ഏഴ് ശതമാനമുണ്ടായിരുന്ന മുസ്ലിം പ്രാതിനിധ്യം 80കളിലും 90കളിലും 10 ശതമാനത്തിലെത്തിയെങ്കിലും പിന്നീട് ഗണ്യമായി കുറഞ്ഞു. നിലവിൽ നാലിലും താഴെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.